ഇംഫാല്‍:അസം റൈഫിൾസ് (Assam Rifles) യൂണിറ്റിന് നേരെ നടന്ന ഭീകരാക്രമണ(Terrorist Attack)ത്തില്‍ കമാൻഡിങ് ഓഫിസര്‍ (Commanding officer) അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ കമാൻഡിങ് ഓഫിസറുടെ ഭാര്യയും കുഞ്ഞും മരിച്ചു.
മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനില്‍ നടന്ന സംഭവത്തില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുന്നു. കുഴിബോംബുവച്ചാണ് ആക്രമണം നടത്തിയത്. സംഭത്തിന് പിന്നാലെ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ട്വീറ്റ് ചെയ്‌തു. വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീരുത്വപരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.