ഐസ്വാൾ: മിസോറാമില്‍ സ്ഫോടക വസ്‌തുക്കള്‍ കൈവശം വച്ചതിന് ഒരാള്‍ അറസ്‌റ്റില്‍. അസം റൈഫിള്‍സിലെ (എആര്‍) സെര്‍ച്ചിപ്പ് ബറ്റാലിയനാണ് ഡിറ്റണേറ്ററുകളും സ്ഫോടക വസ്‌തുക്കളും കണ്ടെടുത്തത്. ഫാർകോൺ റോഡ് ട്രാക്ക് ജംഗ്ഷൻ ഏരിയയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ബറ്റാലിയന്‍റെ കുറ്റാന്വേഷണ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് സ്ഫോടക വസ്‌തുക്കള്‍ കണ്ടെടുത്തതെന്ന് എആര്‍ ഉദ്യോഗസ്ഥർ പറഞ്ഞു.