ഗുവഹട്ടി:അസമില്‍ സ്‌ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം, അസമില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുട്ടികളുള്‍പ്പെടെ 18,693 പേരാണ് ബലാത്സംഗത്തിനിരയായത്.
2016 മുതല്‍ ഈ വര്‍ഷം ജൂലൈ വരെ സംസ്ഥാനത്ത് ബലാത്സംഗത്തിനിരയായത് 7,607 കുട്ടികളാണ്. 6,249 പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2019-19 കാലഘട്ടത്തിലാണ് ഏറ്റവുമധികം കുട്ടികള്‍ ബലാത്സംഗത്തിനിരയായിത്. 2018ല്‍ 1,721 കേസുകളും 2019ല്‍ 1,779 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്‌തത്.
ഇക്കാലയളവില്‍ സ്ത്രീകളേയും ചെറിയ കുട്ടികളേയും പീഡിപ്പിച്ച കേസില്‍ 11,086 കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. 8,060 ബലാത്സംഗ കേസുകളിലായി 9,198 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് അസം. 2019ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.
Also read: ആശുപത്രിയിൽ സഹോദരിമാർ കൂട്ടബലാൽസംഗത്തിനിരയായി; ഒരാളെ കാണാനില്ല