ന്യൂഡൽഹി:അസമിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ സ്‌ക്രീനിങ് കമ്മിറ്റി ചെയർമാനായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി നിയമിച്ചു. കമലേശ്വർ പട്ടേൽ, ദീപിക പാണ്ഡെ സിങ് എന്നിവരെ പാനൽ കമ്മിറ്റി അംഗങ്ങളായും നിയമിച്ചു.
അസം തെരഞ്ഞെടുപ്പ്; കോൺഗ്രസ് പാർട്ടി സ്‌ക്രീനിങ് കമ്മിറ്റി ചെയർമാനായി പൃഥ്വിരാജ് ചവാനെ നിയമിച്ചു - അസം തെരഞ്ഞെടുപ്പ്
അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്.
സ്ഥാനാർഥി നിർണയ സമിതി അംഗങ്ങളായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്. അസം പി.സി.സി പ്രസിഡന്‍റ് റിപ്പൻ ബോറ, സി.എൽ.പി നേതാവ് ദേബബ്രത സൈകിയ, എ.ഐ.സി.സി സെക്രട്ടറി അനിരുദ്ധ് സിങ്, എ.ഐ.സി.സി സെക്രട്ടറി പൃഥ്വിരാജ് പ്രഭാകർ സതേ, എ.ഐ.സി.സി സെക്രട്ടറി വികാസ് ഉപാധ്യായ എന്നിവരെയും നിയമിച്ചു.
അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. മാർച്ച് 2 നാണ് ആദ്യ ഘട്ടത്തിന്‍റെ വിജ്ഞാപനം. 12 ജില്ലകളിലായി 47 സീറ്റുകളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9 നും വോട്ടെടുപ്പ് മാർച്ച് 27 നും നടക്കും. രണ്ടാം ഘട്ടത്തിൽ 39 നിയോജകമണ്ഡലങ്ങളിൽ ഏപ്രിൽ 1 നും മൂന്നാം ഘട്ടത്തിൽ നാൽപത് നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 6 നും വോട്ടെടുപ്പ് നടക്കും. മെയ് 2 നാണ് വോട്ടെണ്ണൽ.