ഗുവഹത്തി: അസമില്‍ ഏപ്രില്‍ ആറിന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 40 നിയോജകമണ്ഡലങ്ങളിൽ നിന്നായി 323 സ്ഥാനാർഥികൾ മത്സരിക്കുന്നു. തിങ്കളാഴ്ചയായിരുന്നു നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
അസം അവസാനഘട്ട തെരഞ്ഞെടുപ്പ്; 40 മണ്ഡലങ്ങളിൽ നിന്നായി 323 സ്ഥാനാർഥികൾ
362 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചെങ്കിലും 17 പേരുടെ പത്രിക കമ്മീഷന്‍ തള്ളുകയായിരുന്നു, 22 പേര്‍ പത്രിക പിന്‍വലിച്ചു
362 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചെങ്കിലും 17 പേരുടെ പത്രിക കമ്മീഷന്‍ തള്ളുകയായിരുന്നു, 22 പേര്‍ പത്രിക പിന്‍വലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജീത് കുമാര്‍ ദാസ്, മന്ത്രിമാരായ ഹിമന്ത ബിശ്വ ശർമ്മ(ജാലുക്ബാരി), സിദ്ധാര്‍ഥ് ഭട്ടാചാര്യ(ഗുവാഹത്തി ഈസ്റ്റ്), ചന്ദ്ര മോഹൻ പട്ടോവറി (ധരംപൂർ), കോൺഗ്രസ് സിറ്റിംഗ് എംഎൽഎ റെക്കിബുദ്ദീൻ അഹമ്മദ്, മുൻ എജിപി എംഎൽഎ കമല കലിത തുടങ്ങിയ പ്രമുഖര്‍ മത്സരരംഗത്തുണ്ട്. മാര്‍ച്ച് 27ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 267 പേരും, ഏപ്രില്‍ ഒന്നിന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 345 പേരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.