ഗുവാഹത്തി: അസമില്‍ തെരഞ്ഞെടുപ്പിനിടെ അക്രമം. ശൂന്യമായ രണ്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോയ കാർ അക്രമികൾ നശിപ്പിച്ചു. ജൻഘ്രൈമുഖ് പോളിങ് സ്റ്റേഷൻ 142ൽ നിന്നും 139ലേക്ക് പോയ കാറാണ് നശിപ്പിക്കപ്പെട്ടത്. കാറിൽ ഡ്രൈവറെ കൂടാതെ രണ്ട് സെക്ടർ ഓഫീസർമാരും ഉണ്ടായിരുന്നു.
അസമില്‍ ഇവിഎം കൊണ്ടുപോയ കാര്‍ അക്രമികള്‍ നശിപ്പിച്ചു - ഇവിഎം ബോക്സ്
കാറിൽ ഡ്രൈവറെ കൂടാതെ രണ്ട് സെക്ടർ ഓഫീസർമാരും ഉണ്ടായിരുന്നു
അക്രമികൾ ഇവിഎം ബോക്സുമായി പോയ കാർ നശിപ്പിച്ചു
അതേസമയം, ദത്തഗാവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ എന്‍ഡിഎ സഖ്യ സ്ഥാനാർത്ഥി പ്രണവ് കുമാർ റോയിയെ എജിപി സ്ഥാനാർഥി അജിസ് അഹമ്മദ് ആക്രമിച്ചതായി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലംബസാർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.