ദിസ്‌പൂർ: അസമിൽ പൊലീസും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കാർബി ആംഗ്ലോങ്ങിലെ തീവ്രവാദ സംഘടനയായ യുണൈറ്റഡ് പീപ്പിൾസ് റെവല്യൂഷണറി ഫ്രണ്ടുമായി (യുപിആർഎഫ്) ബന്ധമുള്ള രണ്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് രണ്ട് എകെ 47 റൈഫിളുകളും പൊലീസ് പിടിച്ചെടുത്തു.
അസമിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - യുപിആർഎഫ്
തീവ്രവാദികളില്‍ നിന്ന് രണ്ട് എകെ 47 റൈഫിളുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
![അസമിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു Assam Police guns down 2 UPRF terrorists Assam Police news Assam news Karbi Anglong news Naxal news Naxal killed in Assam Assam naxal news UPRF terrorists United People's Revolutionary Front അസമിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു എകെ 47 അസം തീവ്രവാദി യുണൈറ്റഡ് പീപ്പിൾസ് റെവല്യൂഷണറി ഫ്രണ്ട് യുപിആർഎഫ് AK 47](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12202795-754-12202795-1624198680600.jpg)
അസമിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
ALSO READ:ആന്ധ്രാപ്രദേശില്‍ അനധികൃത വിവര ശേഖരണം; അജ്ഞാതൻ പിടിയില്‍
കാർബിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ സ്ഥലത്ത് ഇപ്പോഴും വെടിവയ്പ്പ് നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ സാധിക്കില്ല, അസമിലെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഭാസ്‌കർ ജ്യോതി മഹന്ത പറഞ്ഞു.