കേരളം

kerala

ETV Bharat / bharat

മയക്കുമരുന്ന് വിൽപ്പന; ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്‍റുമാരായ 3 യുവാക്കൾ പിടിയിൽ - ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്‍റുമാർ പിടിയിൽ

അറസ്റ്റിലായ മൂന്ന് പേരും സൊമാറ്റോ, സ്വിഗ്ഗി എന്നീ ഓൺലൈൻ ഫുഡ് ഡെലിവറി സർവീസുകളിൽ ജോലി ചെയ്‌ത് വരികയായിരുന്നു.

drug peddling  assam drug peddling  assam drug peddlers arrested  online food delivery boys arrested  മയക്കുമരുന്ന് വിൽപ്പന  ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്‍റുമാർ പിടിയിൽ  food delivery boys drug peddling
മയക്കുമരുന്ന് വിൽപ്പന; ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്‍റുമാരായ 3 യുവാക്കൾ പിടിയിൽ

By

Published : Jun 9, 2021, 3:40 AM IST

ഗുവാഹത്തി: അസമിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവന്നിരുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്‍റുമാരായ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും ആറ് ഗ്രാം തൂക്കം വരുന്ന 13 ബ്രൗൺ ഷുഗറടങ്ങിയ കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി.

Also Read:മരത്തില്‍ കെട്ടി മര്‍ദിച്ചു, ദേഹത്ത് മൂത്രമൊഴിച്ചു ; മാങ്ങ പറിച്ചതിന് ദളിത് ബാലന് ക്രൂരപീഡനം

പൽത്താൻ ബസാർ പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കളെയും പിടികൂടിയത്. സുബങ്കർ സർക്കാർ, ബ്രോജെൻ ദാസ്, ഗായത്രി റോയ് എന്നിവരാണ് പൊലീസ് പിടിയിലായത്. മൂന്ന് പേരും സൗത്ത് സരാനിയ സ്വദേശികളാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read:ചത്തീസ്‌ഗഡിൽ 9 വയസുകാരിയെ 20കാരൻ പീഡിപ്പിച്ചു

സൊമാറ്റോ, സ്വിഗ്ഗി എന്നീ ഓൺലൈൻ ഫുഡ് ഡെലിവറി സർവീസിലാണ് മൂന്ന് പേരും ജോലി ചെയ്‌തിരുന്നത്. മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

ABOUT THE AUTHOR

...view details