കേരളം

kerala

ETV Bharat / bharat

അസം-മിസോറാം സംഘർഷം; പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ - അസം മുഖ്യമന്ത്രി

ഉദ്യോഗസ്ഥരെ അന്വേഷണ വിധേയരാക്കാൻ അനുവദിക്കില്ലെന്ന് അസം മുഖ്യമന്ത്രി

Centre trying peaceful solution to Assam-Mizoram dispute; no plans for CBI probe in border clashes  assam mizoram dispute  CBI probe  Himanta Biswa Sarma  അസം-മിസോറാം സംഘർഷം  കേന്ദ്രസർക്കാർ  സിബിഐ അന്വേഷണം  സിബിഐ  അസം മുഖ്യമന്ത്രി  ഹിമന്ത ബിശ്വ ശർമ
അസം-മിസോറാം സംഘർഷം; പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ

By

Published : Aug 1, 2021, 8:23 PM IST

ന്യൂഡൽഹി: അസം-മിസോറാം അതിർത്തി തർക്കത്തിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ. സംഘർഷത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ അസമിലെ പൊലീസുകാരും സിവിലിയനും കൊല്ലപ്പെട്ട സംഭവത്തിന്‍റെ അന്വേഷണം അന്വേഷണ ഏജൻസിയായ സിബിഐക്ക് കൈമാറാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള നിലവിലെ അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു മുഖ്യമന്ത്രിമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രണ്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

തന്‍റെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയരാക്കാൻ അനുവദിക്കില്ലെന്ന് അസം മുഖ്യമന്ത്രി

അതിർത്തി തകർക്കത്തെ തുടർന്ന് അസം-മിസോറം അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിൽ താൻ ഏത് പൊലീസ് സ്റ്റേഷനിൽ വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും എന്നാൽ തന്‍റെ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയരാക്കാൻ അനുവദിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പത്രസമ്മേളനത്തിനിടെ പറഞ്ഞു.

Also Read: അസം - മിസോറാം സംഘർഷം; മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി

തനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെങ്കിൽ താൻ സന്തോഷത്തോടെ അത് ഏറ്റെടുക്കുമെന്നും അതിർത്തി തർക്കം പരിഹരിക്കാൻ സുപ്രീം കോടതിയിൽ പോകുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

Also Read: അസം - മിസോറാം സംഘർഷം ; കേന്ദ്ര ഇടപെടല്‍ അഭ്യർഥിച്ച് മിസോറാം സർക്കാർ

ABOUT THE AUTHOR

...view details