കേരളം

kerala

ETV Bharat / bharat

അതിർത്തി തർക്കം; അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും - Assam CM

അസമിൽ നിന്നുള്ള ബിജെപി എംപിമാരുമായി ഹിമന്ത ബിശ്യ ശർമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തിയേക്കും.

അതിർത്തി തർക്കം  അസം മിസോറാം അതിർത്തി തർക്കം  അസം മുഖ്യമന്ത്രി  ഹിമന്ത ബിശ്വ ശർമ  പ്രധാനമന്ത്രി നരേന്ദ്ര മോദി  Assam-Mizoram border issue  Assam CM  Assam CM to meet PM Modi
അതിർത്തി തർക്കം; അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും

By

Published : Aug 9, 2021, 9:52 AM IST

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മിസോറാം-അസം അതിർത്തി തർക്കം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്‌ച. കൂടാതെ അസമിൽ നിന്നുള്ള ബിജെപി എംപിമാരുമായി ഹിമന്ത ബിശ്യ ശർമ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തിയേക്കും.

Read More: അസം-മിസോറം അതിർത്തി തർക്കം: മിസോറാമിലേക്കുള്ള വാഹനങ്ങൾക്ക് നേരെ ആക്രമണം

പ്രശ്‌ന പരിഹാരം എന്ന നിലയിൽ അതിർത്തിയിലെ തർക്ക മേഖലകളിൽ നിഷ്‌പക്ഷ സേനയെ ഉപയോഗിച്ച് പട്രോളിങ് നടത്താനുള്ള കേന്ദ്ര നിർദേശം ഇരു സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട്. അതേ സമയം മിസോറാം മാത്രമല്ല മറ്റ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളും അസമിലേക്ക് കടന്നുകയുറുന്നുണ്ടെന്ന് എഐയുഡിഎഫ് നേതാവും ലോക്‌സഭാ എംപിയുമായ ബദറുദ്ദീൻ അജ്മൽ ആരാപിച്ചു. ഈ വിഷയും ഉന്നയിച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:അസം-മിസോറാം സംഘർഷം; പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ

അതിർത്തി പുനർ നിർണയിക്കണമെന്നും കൈവശപ്പെടുത്തിയ പ്രദേശങ്ങൾ മിസോറാം ഉപേക്ഷിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 26ന് ആണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലനിന്നിരുന്ന അതിർത്തി തർക്കം വലിയ സംഘർഷത്തിലേക്ക് എത്തിയത്. ഇരു സംസ്ഥാനങ്ങളിലെയും സേനകൾ തമ്മിൽ ഉണ്ടായ വെടി വയ്പ്പില്‍ ഏഴ് അസം പൊലീസ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details