ന്യൂഡൽഹി:അസം -മിസോറാം ഏറ്റുമുട്ടലിനെത്തുടർന്നുണ്ടായ സാഹചര്യം വിലയിരുത്താൻ കോൺഗ്രസ് ഏഴംഗ സമിതിയെ നിയമിച്ചു. ഇക്കാര്യത്തിൽ സമിതി റിപ്പോർട്ട് കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് സമർപ്പിക്കാനാണ് നിർദ്ദേശം. സമിതി, ഏറ്റുമുട്ടലുണ്ടായ കാച്ചറുൾപ്പെടെയുള്ള പ്രദേശം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് പാർട്ടിക്ക് സമർപ്പിക്കും.
അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ, പാർട്ടി നേതാവ് ദെബബ്രത സൈകിയ, ഗൗരവ് ഗോഗോയ്, പ്രദ്യുത് ബൊർദോലോയ്, സുസ്മിത ഡെബ്, റോക്കിബുൾ ഹുസൈൻ, കമലഖ്യേ പുർകായസ്ഥ എന്നിവരടങ്ങുന്നതാണ് ഏഴ് അംഗ സമിതി. മിസോറാം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിനിടെ അസം പൊലീസിലെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ 40 തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
read more:അസം - മിസോറാം സംഘർഷം; മരിച്ച പൊലീസുകാരുടെ എണ്ണം ഏഴായി