ന്യൂഡൽഹി: അസമിൽ ഫെബ്രുവരി 15ന് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം തിങ്കളാഴ്‌ച പുറപ്പെടുവിക്കും. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ നിർബന്ധിത കൊവിഡ് പരിശോധനയിലെ തീരുമാനം വിജ്ഞാപനത്തിലുണ്ടാകും. സംസ്ഥാനത്തെ രാത്രികാല കർഫ്യൂവും പിൻവലിക്കും.
അസമിൽ കൊവിഡ് നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കി
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം തിങ്കളാഴ്‌ച പുറപ്പെടുവിക്കും.
അസമിൽ ഫെബ്രുവരി 15ന് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്ല
അസമിൽ ഞായറാഴ്‌ച 79 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം. അസമിലെ പോസറ്റിവിറ്റി നിരക്ക് 0.83 ശതമാനമാണ്. രോഗബാധയെ തുടർന്ന് നാല് പേർ മാത്രമാണ് ഞായറാഴ്‌ച മരിച്ചത്. അതേ സമയം സംസ്ഥാനത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98.56 ശതമാനമായി ഉയർന്നിട്ടുണ്ട്.