ദിസ്‌പൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അസം. മെയ് 16ന് പുലര്‍ച്ചെ അഞ്ചുമണി മുതൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും രാവിലെ 11 മണി വരെ മാത്രമേ തുറക്കാവൂ. സർക്കാർ വാഹനങ്ങൾ, മുൻഗണന നൽകിയ വാഹനങ്ങൾ എന്നിവ ഒഴികെയുള്ളവ, രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്‌ക്ക് 12 മണി വരെ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ച സ്ഥലങ്ങളിലൂടെ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ.
കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് അസം - Assam
മെയ് 16ന് പുലര്‍ച്ചെ അഞ്ചുമണി മുതൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.
അസം കൊവിഡ് നിയന്ത്രണങ്ങൾ
കൂടുതൽ വായനക്ക്:അസമിൽ കൊവിഡ് ബാധിതർ 3,24,979
എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ഉച്ചയ്‌ക്ക് 12 മണി മുതൽ പുലര്‍ച്ചെ അഞ്ചുമണി വരെ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. അതേ സമയം സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 5347 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 44,008 കൊവിഡ് രോഗികളാണ് ഉള്ളത്.