ഗുവഹത്തി: കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്‌ടപ്പെടുന്ന സുരക്ഷ സേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനം 50 ലക്ഷമാക്കി വര്‍ധിപ്പിച്ച് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.
നിലവില്‍ നല്‍കുന്ന 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷമായി ഉയര്‍ത്തിയാണ് നടപടിയെന്ന് സർക്കാർ വക്താവും ജലവിഭവ മന്ത്രിയുമായ പിജുഷ് ഹസാരിക മാധ്യമങ്ങളെ അറിയിച്ചു. സൈനികര്‍, കേന്ദ്ര സായുധ പൊലീസ് സേന, സംസ്ഥാന പൊലീസ് സേന, ഹോം ഗാർഡുകൾ, ഗ്രാമ പ്രതിരോധ പാർട്ടി (വി.ഡി.പി) വളണ്ടിയർമാർ എന്നിവരുടെ അടുത്ത ബന്ധുക്കള്‍ക്കാണ് സഹായം ലഭിക്കുക.