തേസ്‌പൂർ: ഷോർട്‌സ് ധരിച്ചെത്തിയ വിദ്യാർഥിക്ക് എൻട്രൻസ് പരീക്ഷയെഴുതാനായി പരീക്ഷ ഹാളിന് പുറത്ത് കാത്തു നിൽക്കേണ്ടി വന്നത് മണിക്കൂറുകൾ. അസമിലെ തേസ്‌പൂരിലാണ് സംഭവം. കാർഷിക സർവകലാശാലയിലേക്കുള്ള എൻട്രൻസ് പരീക്ഷയെഴുതാൻ പോയ വിദ്യാർഥിയാണ് പരീക്ഷ ഹാളിന് പുറത്ത് കാത്തുനിന്നത്.
ഷോർട്‌സ് ധരിച്ചെത്തിയ വിദ്യാർഥി പരീക്ഷ ഹാളിന് പുറത്ത് കാത്തുനിന്നത് മണിക്കൂറുകൾ - തേജ്‌പൂർ
അസമിൽ കാർഷിക സർവകലാശാലയിലേക്കുള്ള എൻട്രൻസ് പരീക്ഷയെഴുതാൻ പോയ വിദ്യാർഥിയാണ് പരീക്ഷ ഹാളിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നത്.
ഷോർട്‌സ് ധരിച്ചെത്തിയ വിദ്യാർഥി പരീക്ഷ ഹാളിന് പുറത്ത് കാത്തുനിന്നത് മണിക്കൂറുകൾ
എല്ലാ സർട്ടിഫിക്കറ്റുകൾ ഉണ്ടായെങ്കിലും പെൺകുട്ടി ഷോർട്‌സ് ധരിച്ചെന്ന കാരണത്താലാണ് അധികൃതരുടെ ഇത്തരത്തിലുള്ള നടപടി. പരീക്ഷ ഹാളിൽ ഷോർട്‌സ് ധരിക്കാൻ പാടില്ലെന്നും അഡ്‌മിറ്റ് കാർഡിലിത് പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ പെൺകുട്ടിയോട് അത് വിവേകമാണെന്നും ഉദ്യോഗസ്ഥർ തർക്കിച്ചു. ഒടുവിൽ കർട്ടൻ കൊണ്ട് കാല് മറച്ചുകൊണ്ടാണ് വിദ്യാർഥിയെ പരീക്ഷ ഹാളിലേക്ക് ഉദ്യോഗസ്ഥർ കടത്തിവിട്ടത്.
ALSO READ:ഡൽഹിയിൽ രണ്ട് ആശുപത്രികളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്‌തു