ഗുവഹത്തി: അസമിലെ രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പിൽ 28 സ്ഥാനാർഥികളുടെ നാമനിർദേശപത്രിക തള്ളി. 39 നിയോജകമണ്ഡലങ്ങളിലേക്ക് ഏപ്രിൽ ഒന്നിന് നടക്കാനിരിക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 408 സ്ഥാനാർഥികളാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. സൂക്ഷമപരിശോധനയിലാണ് 28 പേരുടെ നാമനിർദേശപത്രിക തള്ളിയതെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 17 വരെയാണ്.
അസമില്‍ 28 പേരുടെ നാമനിർദേശ പത്രിക തള്ളി - scrutiny
ഏപ്രിൽ ഒന്നിന് നടക്കാനിരിക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 408 സ്ഥാനാർഥികളാണ് നാമനിർദേശപത്രിക സമർപ്പിച്ചത്.

അതേസമയം മൂന്നാംഘട്ട തെരഞ്ഞെടുപ്പിലേക്ക് ഏഴ് സ്ഥാനാഥികൾ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. മൂന്നാം ഘട്ടത്തിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 19ഉം സൂക്ഷ്മപരിശോധന മാർച്ച് 20ഉമാണ്. മാർച്ച് 22ആണ് സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 47 നിയോജകമണ്ഡലങ്ങളിലേക്ക് മാർച്ച് 27ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ 267 സ്ഥാനാർഥികളാണുള്ളത്.
മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ (മജുലി), സ്പീക്കർ ഹിതേന്ദ്ര നാഥ് ഗോസ്വാമി (ജോർഹട്ട്), മന്ത്രിമാരായ രഞ്ജിത് ദത്ത (ബെഹാലി), നബ കുമാർ ഡോലി (ജോനായ്), സഞ്ജയ് കിഷൻ (ടിൻസുകിയ), എജിപി മന്ത്രിമാരായ അതുൽ ബോറ (ബൊഖാഖട്ട്), കേശാബ് മഹന്ത (കലിയബോർ) അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിപ്പുൻ ബോറ (ഗോഹ്പൂർ), കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ദെബബ്രത സൈകിയ (നസീറ), എഐസിസി സെക്രട്ടറി ഭൂപൻ ബോറ (ബിഹ്പുരിയ), മുൻ മന്ത്രിമാരായ ഭാരത് നര (നൊബൊയിച), പ്രണതി ഫുകാൻ (നഹർകുടിയ) ഗോഗോയ് (ഖുംതായ്) എന്നിവരാണ് ആദ്യ ഘട്ടത്തിൽ മത്സരിക്കുന്നത്.