ദിസ്‌പൂർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്‌ത അസം കോൺഗ്രസ് നേതാവ് രൂപ്‌ജ്യോത് കുർമി എം.എൽ.എ സ്ഥാനം രാജി വച്ചു. രാജിക്കത്ത് സ്‌പീക്കർ വിശ്വജിത്ത് ഡെയ്‌മറിന് കൈമാറി. കോൺഗ്രസ് യുവ നേതാക്കളെ ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ പാർട്ടിയുടെ സ്ഥിതി എല്ലാ സംസ്ഥാനങ്ങളിലും മോശമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് നേതൃത്വം വഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം നേതൃത്വം നൽകിയാൽ പാർട്ടി മുന്നോട്ട് പോകില്ലെന്നും ഗുവാഹത്തിയിലെ കോൺഗ്രസ് മുതിർന്ന നേതാക്കൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിന് ഇത്തവണ അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നും എഐയുഡിഎഫുമായി സഖ്യമുണ്ടാക്കുന്നത് തെറ്റാണെന്നും പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.