കേരളം

kerala

ETV Bharat / bharat

രാഹുലിനെ ഇപ്പോള്‍ കണ്ടാല്‍ സദ്ദാം ഹുസൈന പോലെ: അസം മുഖ്യമന്ത്രി - അസം മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയ്‌ക്ക് പോരാടാൻ ഭയമാണെന്നും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് പണം നല്‍കിയെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു

assam cm  rahul gandhi  saddam hussain  rahul gandhi looks like saddam hussain  Himanta Biswa Sarma  Bharat Jodo yatra  Shraddha Walkar  latest national news  latest news in ahammadabad  gujarat election  latest news today  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധിയുടെ രൂപസാദൃശ്യം  ആസാം മുഖ്യമന്ത്രി  ഭാരത് ജോഡോ യാത്ര  ഹിമന്ത ബിശ്വ ശർമ്മ  കോണ്‍ഗ്രസ്  അഫ്‌താബ് അമീന്‍ പൂനവാല  ശ്രദ്ധ വാക്കര്‍  അഹമ്മദാബാദ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  അസം മുഖ്യമന്ത്രി  സദാം ഹുസൈനെ പോലെ
രാഹുല്‍ ഗാന്ധിയുടെ രൂപസാദൃശ്യം സദാം ഹുസൈന്‍റേതുപോലെയെന്ന് അസം മുഖ്യമന്ത്രി

By

Published : Nov 23, 2022, 10:48 AM IST

അഹമ്മദാബാദ്: ഈയിടെയായി രാഹുല്‍ ഗാന്ധിയുടെ രൂപസാദൃശ്യം ഇപ്പോള്‍ സദാം ഹുസൈനെ പോലെയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുല്‍ ഗാന്ധിയ്‌ക്ക് പോരാടുവാന്‍ ഭയമാണെന്നും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് പണം നല്‍കിയെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ ബിജെപി സ്ഥാനാര്‍ഥിയ്‌ക്ക് വേണ്ടി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസരാക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തില്‍ രാഹുല്‍ അദൃശ്യനാണ്. ഇടയ്‌ക്ക് സന്ദര്‍ശനത്തിനായി വരുന്ന അധ്യാപകരെ പോലെയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. ഹിമാചല്‍ പ്രദേശിലും അദ്ദേഹം സന്ദര്‍ശനത്തിനായി എത്തിയില്ലെന്ന് രാഹുലിന്‍റെ ഗുജറാത്ത് സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഇല്ലാത്ത സ്ഥലങ്ങളിലാണ് രാഹുല്‍ സന്ദര്‍ശിക്കുന്നത്. പോരാടാന്‍ അദ്ദേഹത്തിന് ഭയമായിരിക്കും. രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് കോണ്‍ഗ്രസ് പണം നല്‍കിയിരിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.

ALSO READ: അസം മേഘാലയ അതിര്‍ത്തിയിലെ വെടിവെപ്പില്‍ വനം ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു

ലൗവ് ജിഹാജ് നിര്‍ത്തലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശ്രദ്ധ വാക്കര്‍ കൊലക്കേസിലെ പ്രതിയായ അഫ്‌താബ് അമീന്‍ പൂനവാലയെ ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹം പ്രസ്‌താവിച്ചത്. ഹിന്ദു പെണ്‍കുട്ടികള്‍ വികാരഭരിതരായതിനാല്‍ അഫ്‌താബ് അവരുമായി മാത്രമാണ് ഡേറ്റ് ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details