ദിസ്‌പുര്‍:അസമിലെ ഗൊലാഘട്ടില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ (Bhupen Bora) നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ (Himanta Biswa Sarma). കൃഷ്‌ണ-രുഗ്മിണി വിവാഹം ലൗ ജിഹാദുമായി (Love Jihad) താരതമ്യപ്പെടുത്തിയ ഭൂപന്‍ ബോറ ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തി എന്നും ഹിന്ദു വിരുദ്ധ നടപടിയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (ജൂലൈ 24) 25-കാരാനയ യുവാവ് തന്‍റെ ഭാര്യയേയും അവരുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് പൊലീസ് നല്‍കിയ വിവരം. കൃത്യം നടത്തിയ ശേഷം പ്രതിയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയിരുന്നു.
ഇതിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച അസം മുഖ്യമന്ത്രി ഹിമന്ത്ര ബിശ്വ ശര്‍മ ലൗ ജിഹാദാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. കൊല്ലപ്പെട്ട യുവതിയും കുടുംബവും ഹിന്ദുക്കളായിരുന്നു. യുവാവ് മുസ്ലിം ആണെന്നും ഹിന്ദു പേരിലാണ് ഇയാള്‍ ഫേസ്‌ബുക്കിലൂടെ യുവതിയെ പരിചയപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തോട് പ്രതികരിക്കവെ ആയിരുന്നു കോണ്‍ഗ്രസ് നേതാവ് ഭൂപന്‍ ബോറ കൃഷ്‌ണ - രുഗ്മിണി വിവാഹം ലൗ ജിഹാദുമായി താരതമ്യപ്പെടുത്തിയത്. ഇപ്പോള്‍, ഇതിലാണ് ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം. 'ലൗ ജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് കൃഷ്‌ണ-രുഗ്മിണിയെ വലിച്ചിഴയ്‌ക്കുക എന്ന് പറയുന്നത് വളരെ ഗൗരവമേറിയതും സനാതന വിരുദ്ധവുമായ നടപടിയാണ്.