കൊവിഡ് വാക്‌സിൻ സ്വീകരിച്ച് അസം മുഖ്യമന്ത്രി - covid-19
വാക്‌സിൻ സുരക്ഷിതമാണെന്നും കൊവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ സഹായിക്കുമെന്നും സർബാനന്ദ് സോനോവാൾ.
Assam CM gets Covid-19 jab, urges others to get vaccinated
ദിസ്‌പൂർ: കൊവിഡ്-19 വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് അസം മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ. ഗുവാഹത്തി മെഡിക്കൽ കൊളജ് ഹോസ്‌പിറ്റലിൽ നിന്നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. മന്ത്രി തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വാക്‌സിൻ സുരക്ഷിതമാണെന്നും കൊവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.