ദിസ്‌പൂർ :സംസ്ഥാനത്ത് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് രണ്ട് കുട്ടികൾ നയം നടപ്പാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു.
അതേസമയം തോട്ടം തൊഴിലാളികൾ, പട്ടികജാതി, പട്ടികവർഗ സമുദായങ്ങളിലെ അംഗങ്ങൾ എന്നിവരെ ഈ നയത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
Also Read:'ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല' ; കോണ്‍ഗ്രസിന് മറുപടിയുമായി ഉദ്ധവ് താക്കറെ
വായ്‌പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾക്കുള്ള യോഗ്യതയെ പുതിയ ജനസംഖ്യാ നയം ബാധിക്കുമെന്നും വരും ദിവസങ്ങളിൽ നയം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ 2021 ജനുവരി ഒന്ന് മുതൽ സർക്കാർ ജോലികൾക്ക് യോഗ്യതയില്ലാത്തവരാക്കാനുള്ള നിർദേശത്തിന് അസം സർക്കാർ നേരത്തേ അംഗീകാരം നൽകിയിരുന്നു.