ന്യൂഡൽഹി : അസമിൽ ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർബാനന്ദ സോനാവാളിന് ശേഷം അസമിലെ അടുത്ത ബിജെപി മുഖ്യമന്ത്രിയാവുകയാണ് അദ്ദേഹം. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച പാർട്ടി നിയമസഭാകക്ഷി യോഗം ചേർന്നിരുന്നു. ജെപി നദ്ദയായിരുന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.
അസമിൽ ഹിമാന്ത മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും - സർബാനന്ദ സോനോവാൾ
സർബാനന്ദ സോനാവാളിന് ശേഷം അസമിലെ അടുത്ത മുഖ്യമന്ത്രിയായി ഹിമാന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്യും.
മാന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Also read: ഹിമാന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രി
തുടർന്ന് ഗവർണർ ജഗദീഷ് ചന്ദ്ര മുഖിക്ക് സർബാനന്ദ സോനാവാൾ രാജി നൽകി. എൻഡിഎ സഖ്യം ആകെയുള്ള 126 നിയോജകമണ്ഡലങ്ങളിൽ 75 സീറ്റുകൾ നേടിയിരുന്നു. ബിജെപി 60 സീറ്റുകൾ നേടി.