കേരളം

kerala

ETV Bharat / bharat

പാർട്ടി നേതാവുമായുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത്; അസമിൽ ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്‌ത നിലയിൽ - ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്‌തു

അസം കിസാൻ മോർച്ചയുടെ ട്രഷറർ ഇന്ദ്രാണി തഹബിൽദാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Prominent Woman Leader of Assam BJP Allegedly Dies By Suicide Following Leak of Intimate Photos  ഇന്ദ്രാണി തഹബിൽദാർ  Indrani Tahbildar  Assam BJP Leader Suicide  Woman Leader of Assam BJP Suicide  അസാമിൽ ബിജെപി നേതാവ് ആത്മഹത്യ ചെയ്‌തു  ഇന്ദ്രാണി തഹബിൽദാർ ആത്മഹത്യ ചെയ്‌തു  ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്‌തു  ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്‌ത നിലയിൽ
ബിജെപി ഇന്ദ്രാണി തഹബിൽദാർ

By

Published : Aug 12, 2023, 4:11 PM IST

Updated : Aug 12, 2023, 10:52 PM IST

ഗുവാഹത്തി : പാർട്ടിയിലെ മുതിർന്ന നേതാവുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ അസമിൽ ബിജെപിയുടെ വനിത നേതാവിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. അസം ബിജെപിയുടെ പ്രമുഖ വനിത നേതാവ് ഇന്ദ്രാണി തഹബിൽദാറിനെയാണ് (48) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കിസാൻ മോർച്ചയുടെ ട്രഷറർ സ്ഥാനം വഹിച്ച് വരികയായിരുന്ന ഇന്ദ്രാണി, ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ വൈസ് പ്രസിഡന്‍റ്‌ സ്ഥാനവും വഹിച്ചിരുന്നു. ബിജെപി കിസാൻ മോർച്ചയിലെ തന്നെ മുതിർന്ന നേതാവിനൊപ്പമുള്ള ഇന്ദ്രാണിയുടെ സ്വകാര്യ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ദ്രാണി ആത്മഹത്യ ചെയ്‌തതെന്നാണ് വിവരം.

ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇന്ദ്രാണിയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തത്. അതേസമയം സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായുള്ള സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്‌തമാക്കി. തഹബിൽദാറിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് (ജിഎംസിഎച്ച്) മാറ്റി.

നാല് കര്‍ഷകര്‍ ജീവനൊടുക്കി : തെലങ്കാനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കൃഷി നാശത്തെത്തുടർന്ന് വെള്ളിയാഴ്‌ച വിവിധയിടങ്ങളിലായി നാല് കർഷകർ ആത്മഹത്യ ചെയ്‌തിരുന്നു. കനത്ത മഴയില്‍ വിളവ് നശിച്ചതോടെ വായ്‌പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകരാണ് സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്‌തത്.

ജയശങ്കർ ഭൂപാലപ്പളളി ജില്ലയിലെ കോതപളളിഗോരി മണ്ഡലത്തിലെ വെങ്കിടേശ്വരലപ്പള്ളി സ്വദേശിയായ ഗട്ടു രാജയ്യ (55), മുലുഗു ജില്ലയിലെ ദേവഗിരി പട്ടണത്തിൽ രാമകൃഷ്‌ണ റെഡ്ഡി (43), ചിന്തലഗുഡെം സ്വദേശിയായ കൊമറെല്ലി രാജശേഖർ റെഡ്ഡി (35), മുനുഗോഡു മണ്ഡലത്തിലെ കർഷകനായ അന്നം കൃഷ്‌ണ (32) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. ഇവർക്ക് ലക്ഷങ്ങളുടെ കട ബാധ്യതയാണ് ഉണ്ടായിരുന്നത്.

ആത്മഹത്യക്ക് ശ്രമിച്ച് മൂന്ന് യുവാക്കൾ : ഗുജറാത്തിൽ മതപുരോഹിതന്‍ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മൂന്ന് മുസ്‌ലിം യുവാക്കൾ ആത്മഹത്യ ചെയ്‌തു. മതകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മതപുരോഹിതന്‍ കുറ്റപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോര്‍ബന്തർ സ്വദേശികളായ യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്‍സ്‌റ്റഗ്രാമിലൂടെ ആത്മഹത്യ ചെയ്യുന്നതായി അറിയിച്ചതിന് ശേഷമായിരുന്നു യുവാക്കളുടെ കടുംകൈ.

ഷക്കീൽ യൂനുസ് ഖാദ്‌രി (25), ഹരുൺ സിപാഹി (31), സോഹിൽ പർമർ (26) എന്നീ യുവാക്കളാണ് ഫിനൈൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. എന്നാല്‍ ഇവര്‍ ഇൻസ്‌റ്റാഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോ കണ്ട് കുടുംബാംഗങ്ങൾ സംഭവസ്ഥലത്തെത്തി മൂന്ന് പേരെയും രക്ഷപ്പെടുത്തി പോർബന്തറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മുസ്‌ലിങ്ങള്‍ ദേശീയ ഗാനം ആലപിക്കരുതെന്നും ത്രിവർണ പതാകയെ അഭിവാദ്യം ചെയ്യരുതെന്നും ദിവസങ്ങൾക്ക് മുമ്പ് നാഗിന മസ്‌ജിദിലെ പുരോഹിതൻ പറഞ്ഞതായി യുവാക്കൾ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചതോടെ പുരോഹിതനും അനുയായികളും ചേർന്ന് മതത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ ശ്രമം.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

Last Updated : Aug 12, 2023, 10:52 PM IST

ABOUT THE AUTHOR

...view details