ഗുവാഹത്തി :അസമിലെ ടിൻസികിയ ജില്ലയിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് സൈനികന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം. ലഫ്റ്റനന്‍റ് സഞ്ജയ് ചന്ദ് ആണ് മരിച്ചത്.
അസമിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് സൈനികന്‍ കൊല്ലപ്പെട്ടു - ജവാൻ കൊല്ലപ്പെട്ടു
ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ട്
അസമിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് ജവാൻ കൊല്ലപ്പെട്ടു
Also Read: നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ആപ്പ്
കൂമയൂൺ റെജിമെന്‍റിൽ വിന്യസിച്ച സഞ്ജയ് ചന്ദും മറ്റൊരു സൈനിക ഉദ്യോഗസ്ഥനും വാക്കുതർക്കത്തിൽ ഏർപ്പെടുകയും സൈനിക ഉദ്യോഗസ്ഥൻ സഞ്ജയ് ചന്ദിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. സഞ്ജയ് ചന്ദിന് സംഭവസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായി.