ദിസ്‌പൂർ: ബൂത്തിലെ രജിസ്റ്റര്‍ ചെയ്ത ആകെ വോട്ടര്‍മാരുടെ എണ്ണം 90. പക്ഷെ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 181. അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ഈ വമ്പന്‍ ക്രമക്കേട് കണ്ടെത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 107(എ) ഖോട്‌ലിര്‍ എല്‍.പി.സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
വോട്ടര്‍മാര്‍ 90; രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 181 അസം തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് - അസം തെരഞ്ഞെടുപ്പ്
അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ഈ വമ്പന്‍ ക്രമക്കേട് കണ്ടെത്തിയത്.തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു
വോട്ടര്‍മാര്‍ 90; രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 181 അസം തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട്
ഏപ്രില്‍ ഒന്നിന് വോട്ടെടുപ്പ് നടന്ന ഹാഫ്‌ലോങ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. വോട്ടെടുപ്പിന്‍റെ രണ്ടാംഘട്ടത്തിലായിരുന്നു ഇവിടെ പോളിങ്. 2016-ല്‍ ബി.ജെ.പിയുടെ ബീര്‍ ഭദ്ര ഹാഗ്ജര്‍ ആണ് ഇവിടെ വിജയിച്ചത്. ഈ ബൂത്തില്‍ വീണ്ടും പോളിങ് നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷൻ.