കേരളം

kerala

ETV Bharat / bharat

Ask SRK Replies Viral : 'കമല്‍ ദയാലു, നയന്‍താര സുന്ദരി' ; കാമുകിക്കൊപ്പം ജവാന്‍ കാണാന്‍ ഫ്രീ ടിക്കറ്റ് ചോദിച്ചയാള്‍ക്ക് ഷാരൂഖിന്‍റെ ഉഗ്രന്‍ മറുപടി - ജവാന്‍

Shah Rukh Khan interacted with fans on Ask SRK ആസ്‌ക്‌ എസ്‌ആര്‍കെ സെക്ഷനില്‍ ആരാധകരുമായി സംവദിച്ച് ഷാരൂഖ് ഖാന്‍. ജവാനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടി നല്‍കി താരം..

asksrk session  Shah Rukh Khan asksrk  Shah Rukh Khan best asksrk replies  Shah Rukh Khan latest news  Jawan advance booking  Shah Rukh Khan favorite jawan song  കമല്‍ ഹാസന്‍ ദയാലു  നയന്‍താര സുന്ദരി  ഷാരൂഖന്‍റെ ഉഗ്രന്‍ മറുപടി  ഫ്രീ ടിക്കറ്റ് ചോദിച്ച കാമുകന് ഷാരൂഖന്‍റെ മറുപടി  Shah Rukh Khan replies viral  Shah Rukh Khan  AskSRK  ജവാന്‍  ഷാരൂഖ് ഖാന്‍റെ ജവാന്‍
Ask SRK

By ETV Bharat Kerala Team

Published : Sep 4, 2023, 2:39 PM IST

സെപ്‌റ്റംബർ 7ന് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ജവാന്‍' (Jawan). റിലീസിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗിനെ (Jawan Advance Booking) കുറിച്ച് ആരാധകരെ ഓര്‍മിപ്പിക്കാന്‍ 'ജവാന്‍റെ' പുതിയ പോസ്‌റ്റര്‍ ഷാരൂഖ് എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരുന്നു (Shah Rukh Khan dropped Jawan new poster).

തുടര്‍ന്ന് എക്‌സില്‍, ആസ്‌ക് എസ്‌ആര്‍കെ സെക്ഷനില്‍ (Ask SRK Session) താരം ആരാധകരുമായി സംവദിക്കുകയും ചെയ്‌തു (Ask SRK Replies Viral). പലതരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകര്‍ ആസ്‌ക് എസ്‌ആര്‍കെ സെക്ഷനിലെത്തി. ആരാധകരുടെ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് മാത്രമാണ് ഷാരൂഖ് ഖാന്‍ മറുപടി നല്‍കിയത്. ഭാഗ്യശാലികളായ ഏതാനും ആരാധകര്‍ക്ക് കിംഗ് ഖാനില്‍ നിന്നും മറുപടി ലഭിച്ചു.

Also Read:Jawan Advance Booking : ജവാൻ അഡ്വാന്‍സ് ബുക്കിംഗ്‌ : ആദ്യ ദിനം തന്നെ റെക്കോര്‍ഡ് ഭേദിക്കാൻ ഒരുങ്ങി ഷാരൂഖ് ചിത്രം

തന്‍റെ കാമുകിക്കൊപ്പം സിനിമ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകന്‍റെ ചോദ്യവും അതിനുള്ള ഷാരൂഖ് ഖാന്‍റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 'തന്‍റെ കാമുകിക്കൊപ്പം ജവാന്‍ കാണണം. പക്ഷേ ജോലിയില്ല. അതുകൊണ്ട് ഫ്രീ ടിക്കറ്റ് നല്‍കാമോ' -എന്നായിരുന്നു ആരാധകന്‍റെ ചോദ്യം.

'ഞാൻ നിനക്ക് സ്നേഹം സൗജന്യമായി തരുന്നു സഹോദരാ.... ടിക്കറ്റ് പൈസ കൊടുത്ത് എടുക്കൂ!! പ്രണയത്തിൽ ചീപ് ആകരുത്. പോയി ടിക്കറ്റ് എടുക്കൂ... അവളെയും നീ കൂടെ കൊണ്ടു പോകൂ. #ജവാന്‍' -ഇപ്രകാരമായിരുന്നു ഷാരൂഖിന്‍റെ മറുപടി. ജവാന്‍ പ്രമേയത്തെ കുറിച്ചുള്ള ആരാധകന്‍റെ ചോദ്യത്തിനും താരം മറുപടി പറഞ്ഞു. 'ദയവായി തുടക്കം നഷ്‌ടപ്പെടുത്തരുത്. കൃത്യസമയത്ത് തന്നെ വരൂ...' -ഷാരൂഖ് ഖാന്‍ കുറിച്ചു.

Also Read:Jawan Advance Booking വിദേശ വിപണിയില്‍ 1.75 കോടി വാരി ജവാന്‍; നേട്ടം ഇന്ത്യയില്‍ ബുക്കിങ് ആരംഭിക്കുമ്പോള്‍

Shah Rukh Khan favourite song in Jawan: മറ്റൊരു ആരാധകൻ ഷാരൂഖിനോട് 'ജവാനി'ലെ തന്‍റെ പ്രിയപ്പെട്ട ഗാനത്തെ കുറിച്ച് ചോദിച്ചു. സിനിമയില്‍ തനിക്ക് ഇഷ്‌ടമുള്ള മനോഹരമായൊരു താരാട്ട് പാട്ട് ഉണ്ടെന്ന് താരം വെളിപ്പെടുത്തി. 'ജവാനി'ല്‍ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ 'ചലേയ' (Chaleya), 'നോട്ട് രാമയ്യ വാസ്‌തവയ്യ' (Not Ramaiyya Vastavaiya) എന്നിവയും തന്‍റെ പ്രിയപ്പെട്ട ഗാനങ്ങളാണെന്ന് താരം മറുപടി നല്‍കി.

SRK praised Kamal Haasan: 'ജവാനി'ലെ തന്‍റെ സഹതാരം നയൻതാരയെയും കമൽ ഹാസനെയും ഷാരൂഖ് ഖാന്‍ പ്രശംസിച്ചു. 'അദ്ദേഹം വളരെ ദയാലു ആണ്. എല്ലാ നടന്‍മാർക്കും ഒരു പ്രചോദനമാണ്. എല്ലാ നടന്‍മാര്‍ക്കും അദ്ദേഹം ഒരു സുഹൃത്ത് കൂടിയാണ്.' -ഇപ്രകാരമാണ് കമല്‍ ഹാസനെ കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

SRK praised Nayanthara: 'അവര്‍ വളരെ സുന്ദരിയാണ്. അതിശയകരമായ ഒരു അഭിനേതാവുമാണ്. അവരുടെ കഥാപാത്രം അവര്‍ നന്നായി ചെയ്‌തു. തമിഴ്‌നാട്ടിലെ അവരുടെ ആരാധകർ അവരുമായി വീണ്ടും പ്രണയത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ കഠിനാധ്വാനത്തെ ഹിന്ദി പ്രേക്ഷകർ അഭിനന്ദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' -നയന്‍താരയെ കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞു.

Also Read:Jawan Celebration At Burj Khalifa : ഒടുവില്‍ ആ ദിവസം വന്നെത്തി, ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ഷാരൂഖും ജവാനും ; ആരവമുയര്‍ത്തി ആരാധകര്‍

ABOUT THE AUTHOR

...view details