കേരളം

kerala

ETV Bharat / bharat

Gyanvapi Survey | ശാസ്ത്രീയ സർവേ മൂന്നാം ദിവസത്തില്‍ ; റഡാർ ഉപയോഗിച്ചേക്കും

കനത്ത സുരക്ഷയിലാണ് മൂന്നാം ദിവസവും ഗ്യാന്‍വാപി പള്ളിയില്‍ പരിശോധന

ASI team begins third day of scientific survey  Gyanvapi mosque  Gyanvapi mosque ASI survey  ASI survey  ASI survey Gyanvapi mosque  Gyanvapi  ശാസ്ത്രീയ സർവേ ഗ്യാൻവാപി  ഗ്യാൻവാപി പള്ളി  ഗ്യാൻവാപി പള്ളി ശാസ്ത്രീയ സർവേ എഎസ്ഐ  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ  ഗ്യാൻവാപി ശാസ്ത്രീയ സർവേ  ഗ്യാൻവാപി എഎസ്ഐ  ഗ്യാൻവാപി മസ്‌ജിദ്
Gyanvapi mosque

By

Published : Aug 6, 2023, 11:52 AM IST

വാരണാസി :ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന മൂന്നാം ദിവസത്തില്‍. കനത്ത പൊലീസ് സന്നാഹമാണ് പള്ളിയിലും പരിസരത്തുമായുള്ളത്. കോടതി ഉത്തരവിട്ട സർവേയുടെ പ്രാഥമിക ഘട്ടം പൂർത്തിയായെന്നും റഡാറുകൾ ഉൾപ്പടെ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുമെന്നും കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ സുഭാഷ് നന്ദൻ ചതുർവേദി അറിയിച്ചു.

'സർവേ മൂന്നാം ദിവസത്തിലാണ്. ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡിജിപിഎസ്) ഉൾപ്പടെ നിരവധി മെഷീനുകൾ ഇന്നലെ സർവേ/യ്ക്കാ‌യി ഉപയോഗിച്ചു. ഇന്ന് റഡാറുകൾ ഉപയോഗിക്കാനാണ് സാധ്യത. ഞങ്ങൾ ഈ സർവേയിൽ തൃപ്‌തരാണ്. മുസ്ലിം വിഭാഗത്തിനും പരാതികളൊന്നുമില്ല. അവർ സർവേയോട് സഹകരിക്കുന്നുണ്ട്' - ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു അഭിഭാഷകന്‍ സുധീർ ത്രിപാഠി പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വെള്ളിയാഴ്‌ചയാണ് എഎസ്ഐ ശാസ്‌ത്രീയ സർവേ ആരംഭിച്ചത്. ഓഗസ്റ്റ് 3നാണ് സർവേയ്‌ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകിയത്. തുടർന്ന് സർവേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ സർവേ നടത്തുമ്പോൾ പള്ളിയുടെ ഘടനയ്‌ക്ക് യാതൊരു തരത്തിലും കേടുപാട് സംഭവിക്കില്ല എന്ന എഎസ്‌ഐയുടെ ഉറപ്പ് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

'നിങ്ങൾക്ക് നിസ്സാരമായത് മറുവശത്തുള്ള വിശ്വാസമാണ്' :ആരെങ്കിലും വന്ന് ഈ ഘടനയ്ക്ക് താഴെ ഒരു സ്‌മാരകമുണ്ടെന്ന് പറഞ്ഞ് നിസ്സാര ഹർജി നൽകിയാൽ, കോടതി എഎസ്‌ഐ സർവേയ്ക്ക് ഉത്തരവിടുമോ എന്ന് വിസ്‌താരത്തിനിടെ, പള്ളിക്കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദ് കോടതിയോട് ആരാഞ്ഞു. എന്നാൽ 'നിങ്ങൾക്ക് നിസ്സാരമായത് മറുവശത്തുള്ള വിശ്വാസമാണ്' എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ മറുപടി.

എന്നാൽ, സർവേ നടത്തുമ്പോൾ യാതൊരുവിധ അധിനിവേശ പ്രവർത്തനങ്ങളും ഉണ്ടാകരുത് എന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇത് കൂടാതെ, അലഹബാദ് ഹൈക്കോടതി നിർദേശിച്ചത് പോലെ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഖനനം നടത്തുകയോ കെട്ടിടം നശിപ്പിക്കുകയോ ചെയ്യാൻ പാടില്ല എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read more :Gyanvapi Mosque | ഗ്യാൻവാപി പള്ളി പരിസരത്തെ സർവേ: സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

നിലവിലുള്ള ഘടനയിൽ നിന്ന് ഡ്രില്ലിംഗും കല്ല് മുറിക്കലും നടത്തില്ലെന്നും മതിലിനും ഘടനയ്ക്കും കേടുപാടുകൾ വരുത്തില്ലെന്നും അത് നശിപ്പിക്കാത്ത രീതിയിലായിരിക്കും സർവേയെന്നും എഎസ്‌ഐ അലഹബാദ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. 17-ാം നൂറ്റാണ്ടിൽ ക്ഷേത്രം പൊളിച്ചാണോ മസ്‌ജിദ് പണിതത് എന്ന് നിർണയിക്കാനായാണ് പുരാവസ്‌തു വകുപ്പ് സർവേ നടത്താൻ തീരുമാനിച്ചത്. ജൂലൈ 21നാണ് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിയിൽ ശാസ്‌ത്രീയ പരിശോധന നടത്താൻ വാരണാസി കോടതി അനുമതി നൽകിയത്.

ABOUT THE AUTHOR

...view details