ന്യൂഡൽഹി :ശനിയാഴ്‌ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്‍പ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്താന്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എട്ട് മാസങ്ങൾക്ക് ശേഷമാണ് ഗെലോട്ട് സോണിയയെ കാണുന്നത്.
ഒക്‌ടോബർ 16ന് നടക്കുന്ന സിഡബ്ല്യുസി (CWC) യോഗത്തിൽ പങ്കെടുക്കാൻ ഗെലോട്ട് ഇന്ന് (വെള്ളിയാഴ്‌ച) ഉച്ചയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെടും. ഫെബ്രുവരി 27നാണ് ഒടുവില്‍ അദ്ദേഹം ഡല്‍ഹിയിലെത്തിയത്.
ALSO READ:രാമക്ഷേത്രം തന്നെ തുറുപ്പുചീട്ട് ; 'ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാക്കും' ; യുപി വഴി ഭരണം നിലനിര്‍ത്താന്‍ ബിജെപി
മന്ത്രിസഭാപുനസംഘടന, രാഷ്ട്രീയ നിയമനങ്ങൾ, സംഘടനാ വിപുലീകരണം മുതലായ വിഷയങ്ങൾ സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഗെലോട്ട് ഹൈക്കമാൻഡുമായി ചർച്ച ചെയ്തേക്കുമെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരമുണ്ടാകുമെന്നും നേതൃത്വം പറയുന്നു.
സച്ചിൻ പൈലറ്റ് പക്ഷം വളരെക്കാലമായി മന്ത്രിസഭാപുനസംഘടനയ്‌ക്കായി മുറവിളി കൂട്ടുന്നുണ്ട്. ഇതിനുപുറമേ ബിഎസ്‌പി നേതാക്കളും പുനസംഘടനയും രാഷ്‌ട്രീയ നിയമനങ്ങളും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നിലവിലെ കൂടിക്കാഴ്‌ച മന്ത്രിസഭാവിപുലീകരണം സംബന്ധിച്ച ദീർഘകാല പ്രശ്‌നങ്ങൾക്ക് മാറ്റമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.