ജയ്‌പൂർ:രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കർഷക നിയമങ്ങൾക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ചു. കർഷക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം ബില്ല് പാസാക്കിയത് ആരുമായും ചർച്ച ചെയ്തട്ടില്ലെന്നും അതിനാലാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഈ നിയമങ്ങളെക്കുറിച്ച് രാഷ്ട്രപതിയോട് സംസാരിക്കാൻ സമയം തേടിയെങ്കിലും നൽകിയില്ലെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
കർഷക നിയമം; അശോക് ഗെലോട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു - രാജസ്ഥാൻ
കേന്ദ്ര ബില്ല് പാസാക്കിയത് ആരുമായും ചർച്ച ചെയ്തട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷക നിയമം; അശോക് ഗെലോട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു
മൂന്ന് കാർഷിക നിയമങ്ങളും സെപ്റ്റംബറിൽ നടന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ അവഗണിച്ച് വോയ്‌സ് വോട്ടിലൂടെ പാസാക്കിയതാണ് . ജനാധിപത്യത്തിൽ ചർച്ചകള്‍ എപ്പോളും നടക്കണം. അത് സംഭവിക്കുകയാണെങ്കിൽ പ്രതിഷേധം നടക്കില്ല. സാധാരണക്കാർക്ക് കഷ്ടപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പുതിയ കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ ഉടൻ പിൻവലിച്ച് കർഷകരോട് മോശമായി പെരുമാറിയതിന് ക്ഷമ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.