കേരളം

kerala

ETV Bharat / bharat

ഡെൽറ്റ പ്ലസ് വകഭേദം; ജാഗ്രത പാലിക്കണമെന്ന് അശോക് ഗെലോട്ട്

സംസ്ഥാനത്ത് വ്യാഴാഴ്‌ച കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തട്ടില്ല.

By

Published : Jun 25, 2021, 8:58 AM IST

ഡെൽറ്റ പ്ലസ് വകഭേദം  അശോക് ഗെലോട്ട്  രാജസ്ഥാൻ മുഖ്യമന്ത്രി  രാജസ്ഥാൻ കൊവിഡ്  Ashok Gehlot  Delta Plus variant  Chief Minister  Rajasthan COVID
ഡെൽറ്റ പ്ലസ് വകഭേദം; ജാഗ്രത പാലിക്കണമെന്ന് അശോക് ഗെലോട്ട്

ജയ്‌പൂർ:കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദത്തിനെതിതെ ജാഗ്രത പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എന്നാൽ സംസ്ഥാനത്ത് വ്യാഴാഴ്ച കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തട്ടില്ല. ഇത് വളരെ ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനം തടയാൻ കഴിയും. കൊവിഡിന്‍റെ ഡെൽറ്റ പ്ലസ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് 40ലധികം ആളുകൾക്ക് പുതിയ വകഭേദം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് കൂടുതൽ അപകടകാരിയായതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:കര്‍ണാടകയില്‍ 5 പേരില്‍ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം

കർണാടകയിൽ അഞ്ച് പേർക്ക് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. മൈസൂരില്‍ നാല് പേരിലും ബെംഗളൂരുവില്‍ ഒരാള്‍ക്കുമാണ് അപകടകാരിയായ വകഭേദം സ്ഥിരീകരിച്ചത്. കർണാടകയിൽ ആദ്യമായി ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത് ജൂണ്‍ 22ന് മൈസൂരിലാണ്.

ABOUT THE AUTHOR

...view details