ന്യൂഡല്‍ഹി : ഇന്ത്യയിലെ 10 ലക്ഷം ആശ പ്രവർത്തകർക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ് അവര്‍ അര്‍ഹരായത്. ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനം ഗെബ്രിയേസസാണ് കഴിഞ്ഞ ദിവസം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ ആശാപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ലോകാരോഗ്യ സംഘടന ; അഭിനന്ദനവുമായി പ്രധാനമന്ത്രിയും - ആശാപ്രവര്‍ത്തകര്‍
രാജ്യത്തെ 10 ലക്ഷത്തോളം ആശാപ്രവര്‍ത്തകരാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറലിന്റെ ഗ്ലോബൽ ഹെൽത്ത് ലീഡേഴ്‌സ് അവാർഡിന് അര്‍ഹരായത്
ഗ്രാമീണ ഇന്ത്യയിൽ ആശ പ്രവര്‍ത്തകര്‍ നൽകിവരുന്ന സേവനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. കൂടാതെ കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും ലോകാരോഗ്യ സംഘടന പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ആദരവേറ്റ് വാങ്ങിയ ആശ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി.
ആരോഗ്യ ഇന്ത്യയുടെ മുന്നണിപ്പോരാളികളാണ് ആശ പ്രവര്‍ത്തകരെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രശംസ അര്‍ഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.