കേരളം

kerala

ETV Bharat / bharat

ശക്തവും ഏകീകൃതവുമായ ആസിയാനെ ഇന്ത്യ പൂർണമായും അംഗീകരിക്കുന്നു: വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ - ആസിയാൻ ഇന്ത്യ ബന്ധം

ലോകം അഭിമുഖീകരിക്കുന്ന ഭൗമരാഷ്‌ട്രീയ വെല്ലുവിളികളും അനിശ്ചിതത്വങ്ങളും കണക്കിലെടുക്കുമ്പോൾ ആസിയാന്‍റെ പങ്ക് മുമ്പത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി എസ്.ജയശങ്കർ.

External Affairs Minister S Jaishankar  ASEAN summit External Affairs Minister S Jaishankar  ASEAN sumit in new delhi  ആസിയാൻ ഉച്ചകോടി ന്യൂഡൽഹി  ആസിയാൻ ഇന്ത്യ ബന്ധം  ഇന്തോ പസഫിക് മേഖല ആസിയാൻ എസ് ജയശങ്കർ
ശക്തവും ഏകീകൃതവുമായ ആസിയാനെ ഇന്ത്യ പൂർണമായും അംഗീകരിക്കുന്നു: വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

By

Published : Jun 16, 2022, 3:14 PM IST

ന്യൂഡൽഹി: ഇന്തോ-പസഫിക് മേഖലയിൽ ആസിയാൻ അതിന്‍റേതായ പ്രാധാന്യം നേടിയെടുത്തിട്ടുണ്ടെന്നും മേഖലയിൽ ഉരുത്തിരിഞ്ഞു വരുന്ന തന്ത്രപരവും സാമ്പത്തികപരവുമായ രൂപരേഖയ്ക്ക് അടിത്തറ പാകുകയും ചെയ്‌തുവെന്ന് മന്ത്രി എസ്.ജയശങ്കർ. ഡൽഹിയിൽ നടക്കുന്ന ആസിയാൻ രാഷ്‌ട്രങ്ങളുടെ മുപ്പതാമത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

ശക്തവും ഏകീകൃതവുമായ ആസിയാനെ ഇന്ത്യ പൂർണമായും അംഗീകരിക്കുന്നു: വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ലോകം അഭിമുഖീകരിക്കുന്ന ഭൗമരാഷ്‌ട്രീയ വെല്ലുവിളികളും അനിശ്ചിതത്വങ്ങളും കണക്കിലെടുക്കുമ്പോൾ ആസിയാന്‍റെ പങ്ക് മുമ്പത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ്. ശക്തവും ഏകീകൃതവുമായ ആസിയാനെ ഇന്ത്യ പൂർണമായും അംഗീകരിക്കുന്നു. എഒഐപിയുടേയും ഐപിഒഐയുടേയും കൂടിച്ചേരൽ ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള തങ്ങളുടെ ഒരേപോലുള്ള കാഴ്‌ചപ്പാടിന്‍റെ സാക്ഷ്യമാണെന്നും ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ഇന്തോ-പസഫിക് മേഖലയുമായി 1992ൽ ഉണ്ടായിരുന്ന പങ്കാളിത്തം 2002ൽ ഉച്ചകോടി തലത്തിലുള്ള പങ്കാളിത്തമായി വളരുകയും 2012ൽ തന്ത്രപരമായ പങ്കാളിത്തമായി മാറുകയുമായിരുന്നുവെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. വികേന്ദ്രീകൃത ആഗോളവൽക്കരണത്തിനും അന്തർദേശീയ സമൂഹത്തിന് ആവശ്യമായ വിതരണ ശൃംഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ-ആസിയാൻ കൂട്ടായ്‌മ പ്രാധാന്യം നൽകുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

കൊവിഡിൽ തകർന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ യുക്രൈനിലെ സംഭവവികാസങ്ങളും ഭക്ഷ്യ-ഊർജ സുരക്ഷ, വളം, ചരക്ക് എന്നിവയുടെ വിലക്കയറ്റം, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖലയിലെ ബുദ്ധിമുട്ടുകൾ എന്നിവയും അതിന് തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആസിയാൻ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ആസിയാൻ സെക്രട്ടറി ജനറലും യോഗത്തിൽ പങ്കെടുത്തു. ആസിയാൻ-ഇന്ത്യ സൗഹൃദ വർഷമായി 2022 ആചരിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. യോഗത്തിൽ എസ്‌.ജയശങ്കർ, സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്‌ണൻ എന്നിവർ സംയുക്തമായി അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details