ഗുവാഹട്ടി (അസം) :തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയെ തുടര്‍ന്ന് അസമിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ശനിയാഴ്‌ച ദിമാ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്നുപേർ മരിച്ചു. ആറ് ജില്ലകളിലായി 25,000 ത്തോളം പേരാണ് ഈ വർഷം ആദ്യമായി സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ടത്.
അസമിലും അയല്‍ സംസ്ഥാനങ്ങളായ മേഘാലയയിലും അരുണാചല്‍ പ്രദേശിലും രണ്ടുദിവസമായി ശക്തമായ മഴ തുടരുകയാണ്. കോപിലി നദി ഉള്‍പ്പടെ പല നദികളിലും ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. കച്ചാർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.