ഹൈദരാബാദ്: ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപ് കൂടി മാത്രമേ എത്താനുള്ളൂവെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ബിജെപിക്ക് ട്രംപിനെ കൂടി വിളിക്കാമായിരുന്നു എന്നാണ് ഒരു കുട്ടി ചോദിച്ചത്. അവൻ പറഞ്ഞത് ശരിയാണ്, ട്രംപ് മാത്രമേ ഇനി എത്താനുള്ളൂവെന്ന് അസദുദ്ദീൻ ഒവൈസി പരിഹസിച്ചു.
ഹൈദരാബാദിലെ ബിജെപി പ്രചാരണം; പരിഹസിച്ച് അസദുദ്ദീൻ ഒവൈസി - എഐഎംഐഎം മേധാവി
ബിജെപിയുടെ പ്രചാരണം കാണുമ്പോൾ ഒരു തദ്ദേശ തെരഞ്ഞെടുപ്പ് പോലെ തോന്നുന്നില്ല. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പോലെയാണെന്ന് അസദുദ്ദീൻ ഒവൈസി പരിഹസിച്ചു
ഹൈദരാബാദിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്), എഐഎംഐഎം, ബിജെപി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപിയുടെ പ്രചാരണം കാണുമ്പോൾ ഒരു തദ്ദേശ തെരഞ്ഞെടുപ്പ് പോലെ തോന്നുന്നില്ല. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പോലെയാണ്.
ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സ്‌മൃതി ഇറാനി, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങി നിരവധി പേരാണ് ഹൈദരാബാദിൽ പ്രചാരണത്തിനെത്തിയത്. ഡിസംബർ ഒന്നിനാണ് ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ നാലിന് നടക്കും.