ന്യൂഡൽഹി:അന്താരാഷ്‌ട്ര വിമാന സർവീസുകൾ പൂര്‍ണമായും പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. അതിനിടെ അന്താരാഷ്ട്ര സർവീസുകൾക്ക് വിലക്കേർപ്പെടുത്തി ബംഗ്ലാദേശ് രംഗത്തെത്തി. ഏപ്രിൽ 14 മുതൽ 20 വരെയാണ് അന്താരാഷ്‌ട്ര വിമാനസർവീസുകൾക്ക് ബംഗ്ലാദേശ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിമാന സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ - അന്താരാഷ്ട്ര വിമാന സര്‍വീസ്
ഏപ്രിൽ 14 മുതൽ 20 വരെയാണ് അന്താരാഷ്‌ട്ര വിമാനസർവീസുകൾക്ക് ബംഗ്ലാദേശ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്

അന്താരാഷ്ട്ര വിമാന സര്‍വീസ് പൂര്‍ണമായും പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ
കൊവിഡ് വ്യാപനത്തെത്തുടർന്നാണ് അന്താരാഷ്‌ട്ര വിമാന സർവീസുകൾ റദ്ദാക്കാന്‍ വിവിധ രാഷ്ട്രങ്ങള്‍ തയ്യാറെടുക്കുന്നത്. അടുത്ത ഏഴ് ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമാണ് നടത്തുകയെന്നും ബംഗ്ലാദേശ് അറിയിച്ചു. ഏപ്രിൽ 30 വരെയാണ് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യ ഉൾപ്പെടയുള്ള 20 രാജ്യങ്ങൾക്ക് സൗദി അറേബ്യയും വിലക്കേർപ്പെടുത്തിയിരുന്നു.