തെന്നിന്ത്യൻ സൂപ്പര്‍ താരം ആര്യ (Arya) നായകനായി എത്തുന്ന ഏറ്റവും പുതിയ ഹൊറർ സീരീസ് ആണ് 'ദി വില്ലേജ്' (Horror series The Village). 'ദി വില്ലേജ്' ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു (The Village will stream on Amazon Prime Video). നവംബർ 24നാണ് സ്‌ട്രീമിംഗ് ആരംഭിക്കുക (The Village Release).
തന്‍റെ കുടുംബത്തെ രക്ഷിക്കാനുള്ള ഒരു മനുഷ്യന്‍റെ രക്ഷാപ്രവർത്തനത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'ദി വില്ലേജ്'. ഇതേ പേരിലുള്ള ഗ്രാഫിക് ഹൊറർ നോവലിൽ (Graphic horror novel The Village) നിന്നും പ്രചോദനം ഉൾക്കൊണ്ട്, മിലിന്ദ് റാവു ഒരുക്കിയ സീരീസാണിത് (The Village directed by Milind Rau). ധീരജ് വൈദി, ദീപ്‌തി ഗോവിന്ദരാജൻ എന്നിവര്‍ക്കൊപ്പം അദ്ദേഹവും രചനയില്‍ പങ്കാളിയാണ്.
പ്രധാനമായും തമിഴില്‍ ഒരുക്കിയ സീരീസ്, മലയാളം, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും. എല്ലാ ഭാഷകളിലും ഇംഗ്ലീഷില്‍ സബ്‌ടൈറ്റിലുകള്‍ ലഭ്യമാകുമെന്നും ദി വില്ലേജ് റിലീസ് സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്‌റ്റുഡിയോ ശക്തി പ്രൊഡക്ഷന്‍റെ ബാനറില്‍ ബി എസ് രാധാകൃഷ്‌ണനാണ് 'ദി വില്ലേജി'ന്‍റെ നിർമാണം.
ആര്യ നായകനായി എത്തുന്ന സീരീസില്‍ ദിവ്യ പിള്ള, ആഴിയ, ആടുകളം നരേൻ, ജോർജ് മായൻ, പി എൻ സണ്ണി, മുത്തുകുമാർ കെ, കലൈറാണി എസ്എസ്, ജോൺ കൊക്കൻ, പൂജ, വി ജയപ്രകാശ്, അർജുൻ ചിദംബരം, തലൈവാസൽ വിജയ് എന്നിവരും അഭിനയിക്കുന്നുണ്ട്.