കേരളം

kerala

ETV Bharat / bharat

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയത് സ്വാഗതം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് കെജ്‌രിവാൾ ചൊവ്വാഴ്ച കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു.

അരവിന്ദ് കെജ്‌രിവാൾ  സിബിഎസ്ഇ  Arvind Kejriwal  board exams  കൊവിഡ്  നരേന്ദ്ര മോദി
സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

By

Published : Apr 14, 2021, 3:21 PM IST

ന്യൂഡൽഹി: കൊവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് സിബിഎസ്ഇ 10 ക്ലാസ് പരീക്ഷകൾ റദ്ദാക്കാനും 12-ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനുമുള്ള തീരുമാനത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വാഗതം ചെയ്തു.

പരീക്ഷ റദ്ദാക്കിയതിൽ സന്തുഷ്ടനാണെന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇത് വലിയ ആശ്വാസമാകുമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

കൊവിഡ് കേസുകളുടെ വർധനവ് കണക്കിലെടുത്ത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) മെയ് നാലിന് നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവക്കുകയും ചെയ്‌തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

കൂടുതൽ വായനക്ക്:സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

ABOUT THE AUTHOR

...view details