ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വീട്ടു തടങ്കലിലെന്ന് ആം ആദ്മി പാർട്ടി. ഡല്‍ഹി പൊലീസ് കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയതായി ആംആദ്മി ട്വീറ്റ് ചെയ്തു. അതേസമയം, പാർട്ടിയുടെ ആരോപണം നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തെത്തി. സംഘർഷം ഒഴിവാക്കുന്നതിനായി മാത്രമാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വീട്ടു തടങ്കൽ അല്ലെന്നും നോർത്ത് ഡൽഹി ഡിസിപി ആന്‍റോ അൽഫോൺസ് വ്യക്തമാക്കി.
അരവിന്ദ് കെജരിവാൾ വീട്ടു തടങ്കലിലെന്ന് ആംആദ്മി; നിഷേധിച്ച് ഡൽഹി പൊലീസ്
പാർട്ടിയുടെ ആരോപണം നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തെത്തി. സംഘർഷം ഒഴിവാക്കുന്നതിനായി മാത്രമാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വീട്ടു തടങ്കൽ അല്ലെന്നും നോർത്ത് ഡൽഹി ഡിസിപി ആന്‍റോ അൽഫോൺസ് വ്യക്തമാക്കി.
അരവിന്ദ് കെജരിവാൾ
കഴിഞ്ഞദിവസം സിങ്കു അതിർത്തി സന്ദർശിച്ച കെജ്‌രിവാള്‍ കർഷകർക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വസതിയിൽ ആളുകൾക്ക് പ്രവേശിക്കാനോ വസതിയിൽ നിന്ന് പുറത്തുപോകാനോ അനുവാദമില്ലെന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.
Last Updated : Dec 8, 2020, 11:09 AM IST