ന്യൂഡൽഹി: ആംആദ്‌മി പാർട്ടി നാഷണൽ കൺവീനറായി അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ മൂന്നാമത്തെ തവണയാണ് കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെടുന്നത്. ഞായറാഴ്‌ച ചേർന്ന പാർട്ടി നാഷണൽ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം.
2016 ഏപ്രിലിലാണ് പാർട്ടിയുടെ നാഷണൽ കൺവീനറായി രണ്ടാം തവണയും അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുത്തത്. മൂന്ന് വർഷത്തിന് ശേഷം നടക്കേണ്ട തെരഞ്ഞെടുപ്പ് ലോക്‌സഭ തെരഞ്ഞെടുപ്പ്, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളെ തുടർന്ന് 2020ലേക്ക് നീട്ടി വച്ചു. എന്നാൽ 2020ലെ കൊവിഡ് സാഹചര്യങ്ങളെ തുടർന്ന് നാഷണൽ കൗൺസിൽ യോഗം ചേരാൻ സാധിച്ചിരുന്നില്ല.