ന്യൂഡല്‍ഹി: പുതിയ കറന്‍സി നോട്ടുകളില്‍ ലക്ഷ്‌മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്ത് സാമ്പത്തിക അഭിവൃദ്ധിയുണ്ടാകാന്‍ പുതിയ നോട്ടുകളില്‍ ദേവിയുടെയും ഭഗവാന്‍റെയും ചിത്രം ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കറന്‍സി നോട്ടുകള്‍ മാറ്റാനല്ല താന്‍ ആവശ്യപ്പെടുന്നതെന്നും ചിത്രം ഉള്‍പ്പെടുത്താന്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
'കറന്‍സിയില്‍ ലക്ഷ്‌മിയുടെയും ഗണേശന്‍റെയും ചിത്രം വേണം': അരവിന്ദ് കെജ്‌രിവാള്‍ - എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍
പ്രതിബന്ധങ്ങളെ നശിപ്പിക്കുന്നവനായാണ് ഗണേശനെ കണക്കാക്കുന്നത്. അതുകൊണ്ട് ഗണേശന്‍റെ അനുഗ്രഹത്താല്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്.
'രാജ്യത്ത് ഐശ്വര്യം വരണം' 'കറന്‍സിയില്‍ ലക്ഷ്‌മിയുടെയും ഗണേശന്‍റെയും ചിത്രം വേണം':അരവിന്ദ് കെജ്‌രിവാള്‍
കറന്‍സിയിലെ ഗാന്ധിയുടെ ചിത്രം അതേ പോലെ നിലനിര്‍ത്തി മറുവശത്ത് ലക്ഷ്‌മിയുടെയും ദേവന്‍റെയും ചിത്രം ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ഏറെ പ്രയത്നിക്കുന്നവരാണ് നമ്മള്‍ എന്നാല്‍ അതിനൊപ്പം ദൈവത്തിന്‍റെ അനുഗ്രഹം കൂടി ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദീപാവലി ദിനത്തില്‍ ലക്ഷ്‌മി പൂജ നടത്തിയപ്പോള്‍ തനിക്ക് തോന്നിയ ആശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.