ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നു. എംബിബിഎസ് വിദ്യാർഥികളെയും ദന്ത ഡോക്‌ടർമാരെയും ആശുപത്രികളിലും കൊവിഡ് ഐസിയുകളിലും സഹായിക്കാൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉത്തരവിട്ടു. ആരോഗ്യപ്രവർത്തകരുടെ അപര്യാപ്‌തത മൂലമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാലാം വർഷ, അഞ്ചാം വർഷ വിദ്യാർഥികളെയാണ് ചികിത്സക്കായി നിയമിക്കുക.
എംബിബിഎസ് വിദ്യാർഥികളെയും ദന്ത ഡോക്‌ടർമാരെയും കൊവിഡ് ചികിത്സയ്‌ക്ക് നിയമിക്കും - എംബിബിഎസ് വിദ്യാർഥി
ആരോഗ്യപ്രവർത്തകരുടെ അപര്യാപ്‌തത മൂലമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

എംബിബിഎസ് വിദ്യാർഥികളെയും ദന്ത ഡോക്‌ടർമാരെയും കൊവിഡ് ചികിത്സയ്‌ക്ക് നിയമിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ
കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനാൽ ഐസിയുകളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌ൻ അറിയിച്ചിരുന്നു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും വർധിപ്പിച്ചു.
24 മണിക്കൂറിനുള്ളിൽ 6,746 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,29,863 ആയി ഉയർന്നു. 121 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 8,391 ആയി. 6,154 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 40,212 പേർ ചികിത്സയിൽ തുടരുന്നു. ഇതുവരെ 4,81,260 പേർ രോഗമുക്തി നേടി.