ന്യൂഡല്‍ഹി :ആം ആദ്‌മി പാര്‍ട്ടി ദേശീയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണെന്നും ട്വീറ്റില്‍ കുറിച്ചു.
അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് ; വീട്ടില്‍ ക്വാറന്‍റൈനിലെന്ന് ട്വീറ്റ് - അരവിന്ദ് കെജ്‌രിവാള്‍ ക്വാറന്‍റൈനില്‍
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി
അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്; വീട്ടില്‍ ക്വാറന്‍റൈനിലെന്ന് ട്വീറ്റ്
'എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളാണുള്ളത്. വീട്ടിൽ ക്വാറന്‍റൈനില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി ക്വാറന്‍റൈനില്‍ കഴിയുക, പരിശോധിക്കുക' - കെജ്‌രിവാൾ ചൊവ്വാഴ്ച രാവിലെ 8:11 ന് ട്വീറ്റ് ചെയ്‌തു.
അതേസമയം, ദേശീയ തലസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാവുകയാണ്. തിങ്കളാഴ്ച മാത്രം 4000-ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 2021 മെയ് 18 ന് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.