ഇറ്റാനഗര്‍:അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍ കാണാതായ ഏഴ് സൈനികര്‍ക്കായുള്ള വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. പട്രോളിങ് സംഘത്തിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത്. ഫെബ്രുവരി ആറിനാണ് സംഭവം.
ഹിമപാതം: കാണാതായ ഏഴ് സൈനികര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം - അരുണാചല്‍പ്രദേശ് ഇന്നത്തെ വാര്‍ത്ത
പട്രോളിങ് സംഘത്തിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത്
ഹിമപാതം: കാണാതായ ഏഴ് സൈനികര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം
ALSO READ:കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം
കമെങ് മേഖലയിലുണ്ടായ ഹിമപാതത്തിലാണ് സൈനികര്‍ അകപ്പെട്ടത്. തെരച്ചിൽ ശക്തിപ്പെടുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് തേജ്‌പൂര്‍ പ്രതിരോധ പി.ആർ.ഒ ലഫ്റ്റനന്‍റ് കേണൽ ഹർഷ് വർധൻ പാണ്ഡെ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഞ്ഞുവീഴ്‌ചയും മോശം കാലാവസ്ഥയുമാണ് പ്രദേശത്ത്.