കേരളം

kerala

ETV Bharat / bharat

മയക്കിയത് ശീതളപാനീയം നല്‍കി, കവര്‍ച്ച 15 മിനിട്ടിനുള്ളില്‍, 20 കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍ - തമിഴ്‌നാട് ഇന്നത്തെ വാര്‍ത്ത

ഓഗസ്‌റ്റ് 13 ന് ഉച്ചയ്‌ക്ക് 2.30 നാണ് തമിഴ്‌നാട്ടിലെ അരുമ്പാക്കത്തെ സ്വകാര്യ സ്വര്‍ണവായ്‌പ സ്ഥാപനത്തില്‍ കവര്‍ച്ച നടന്നത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുരുകനാണ് സംഭവത്തില്‍ മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്നു

ശീതളപാനീയം നല്‍കി മയക്കി, കവര്‍ച്ച 15 മിനിറ്റിനുള്ളില്‍; അരുമ്പാക്കം കേസില്‍ ഒരാള്‍ പിടിയില്‍
ശീതളപാനീയം നല്‍കി മയക്കി, കവര്‍ച്ച 15 മിനിറ്റിനുള്ളില്‍; അരുമ്പാക്കം കേസില്‍ ഒരാള്‍ പിടിയില്‍

By

Published : Aug 14, 2022, 4:35 PM IST

ചെന്നൈ :തമിഴ്‌നാട്ടിലെ അരുമ്പാക്കത്ത് സ്വകാര്യ സ്വര്‍ണവായ്‌പ സ്ഥാപനത്തില്‍ നിന്ന് 20 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നതില്‍ ഒരാള്‍ പിടിയില്‍. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനും ഇതേ സ്ഥാപനത്തിലെ ജീവനക്കാരനുമായ മുരുകന്‍റെ കൂട്ടാളി, ബാലാജിയാണ് അറസ്റ്റിലായത്. ചെന്നൈ നോർത്ത് സോൺ അഡീഷണൽ പൊലീസ് കമ്മിഷണർ അൻപിന്‍റെ നേതൃത്വത്തിലാണ് നടപടി.

READ MORE|ബാങ്ക് ജീവനക്കാരെ മയക്കിക്കിടത്തി കെട്ടിയിട്ടു ; ചെന്നൈയില്‍ 20 കോടിയുടെ സ്വര്‍ണം കവര്‍ന്നു

ബാലാജിയെ ചോദ്യം ചെയ്‌ത് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം, അരുമ്പാക്കം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ഓഗസ്റ്റ് 13 നുണ്ടായ കവര്‍ച്ച പുറംലോകമറിഞ്ഞത് ഉച്ചയ്ക്ക് 2.50 നാണ്. സ്വർണാഭരണങ്ങൾ പണയംവയ്‌ക്കാനായി സ്ഥാപനത്തിൽ എത്തിയ രണ്ട് ആളുകള്‍, നിലവിളി കേട്ടതിനെ തുടര്‍ന്ന് ശുചിമുറിയിലേക്ക് ചെന്നുനോക്കുകയുണ്ടായി. തുടര്‍ന്ന്, അവിടെ ജീവനക്കാരെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇതോടെ, ഉപയോക്താക്കള്‍ ഉടൻ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടര്‍ന്ന്, അരുമ്പാക്കം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്‌തു. ബ്രാഞ്ച് മാനേജർ സുരേഷ്, മറ്റൊരു ജീവനക്കാരി രാജലക്ഷ്‌മി, സെക്യൂരിറ്റി ജീവനക്കാരൻ ശരവണൻ എന്നിവരെയാണ് കവര്‍ച്ചാസംഘം കെട്ടിയിട്ടിരുന്നത്.

ആദ്യം മുരുകന്‍, പിന്നാലെ കൂട്ടാളികള്‍ :അരുമ്പാക്കം പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഇതേ സ്ഥാപനത്തില്‍ കസ്റ്റമർ സർവീസ് സെന്‍റര്‍ ഓഫിസറായ മുരുകൻ സംഭവത്തിന് തൊട്ടുമുന്‍പ് മൂന്ന് ജീവനക്കാര്‍ക്കും ശീതളപാനീയം നല്‍കിയതായി കണ്ടെത്തി. മുരുകൻ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് 2.30 ന് ഇരുചക്രവാഹനത്തില്‍ സ്ഥാപനത്തിന്‍റെ പുറകുവശത്തുകൂടെ രണ്ടുപേർ കവര്‍ച്ചയ്‌ക്കായി ഉള്ളില്‍ കയറിയത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതിനാല്‍ ജീവനക്കാര്‍ക്ക് ബോധം ഭാഗികമായി നഷ്‌ടപ്പെട്ടിരുന്നു.

മുരുകൻ ഉൾപ്പടെയുള്ള മൂന്നുപേര്‍ ചേര്‍ന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ലോക്കറിൽ സൂക്ഷിച്ചിരുന്ന 20 കോടി വിലമതിക്കുന്ന 32 കിലോ സ്വർണാഭരണങ്ങൾ കവര്‍ന്നു. ശേഷം, മൂന്നുപേരുടെയും കൈ കാലുകള്‍ കെട്ടിയിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. 15 മിനിട്ടിനുള്ളിലാണ് ഈ കവർച്ച നടന്നത്. സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇങ്ങനെയാണ് പ്രതികള്‍ ആരെന്ന് ഉറപ്പിക്കാന്‍ പൊലീസിനായത്.

READ MORE |20 കോടിയുടെ സ്വര്‍ണക്കവര്‍ച്ചയ്‌ക്ക് പിന്നില്‍ റീജ്യണല്‍ മാനേജര്‍ ; അരുമ്പാക്കം കേസില്‍ അന്വേഷണം ഊര്‍ജിതം

നോർത്ത് സോൺ അഡീഷണൽ പൊലീസ് കമ്മിഷണർ അൻപും അണ്ണാനഗർ ഡെപ്യൂട്ടി കമ്മിഷണർ വിജയകുമാറും സ്ഥലത്തെത്തി ജീവനക്കാരെ വിശദമായി ചോദ്യംചെയ്‌തു. ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് നാല് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details