ചെന്നൈ : തമിഴ്‌നാട്ടിലെ അരുമ്പാക്കത്ത് സ്വകാര്യ സ്വര്‍ണവായ്‌പ സ്ഥാപനത്തില്‍ നിന്ന് 20 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഇതേ സ്ഥാപനത്തില്‍ റീജ്യണല്‍ ഡെവലപ്‌മെന്‍റ് മാനേജരായി ജോലി ചെയ്യുന്ന മുരുകനെ കേന്ദ്രീകരിച്ച്. ഇയാളാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്ന് അഡീഷണൽ പൊലീസ് കമ്മിഷണർ (എ.സി.പി) അൻപ് പറഞ്ഞു. എന്നാല്‍, മുരുകനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
20 കോടിയുടെ സ്വര്‍ണക്കവര്‍ച്ചയ്‌ക്ക് പിന്നില്‍ റീജ്യണല്‍ മാനേജരെന്ന് എ.സി.പി അന്‍പ് READ MORE|ബാങ്ക് ജീവനക്കാരെ മയക്കിക്കിടത്തി കെട്ടിയിട്ടു ; ചെന്നൈയില്‍ 20 കോടിയുടെ സ്വര്‍ണം കവര്‍ന്നു
അന്വേഷണത്തിന് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടും. നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും എ.സി.പി മാധ്യമങ്ങളോട് പറഞ്ഞു.
അരുമ്പാക്കത്ത് ജവഹർലാൽ നെഹ്‌റു ശാലയ്ക്ക് സമീപമുള്ള സ്ഥാപനത്തിലാണ് സംഭവം. സെക്യൂരിറ്റി ഉള്‍പ്പടെയുള്ള ജീവനക്കാരെ മയക്കിക്കിടത്തി കസേരയില്‍ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ശനിയാഴ്‌ച രാവിലെ (ഓഗസ്റ്റ് 13) 10 മണിക്ക് ശേഷമാണ് സംഭവം.
കവര്‍ച്ച ബൈക്കിലെത്തി:രണ്ട് ഇരുചക്രവാഹനങ്ങളിലായി എത്തിയ മൂന്ന് പേര്‍ സെക്യൂരിറ്റിയെയും മറ്റ് ജീവനക്കാരെയും മയക്കി കിടത്തി. തുടര്‍ന്നാണ് കയര്‍ ഉപയോഗിച്ച് കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. അഡീഷണൽ പൊലീസ് കമ്മിഷണർ അൻപിന് പുറമെ ഡെപ്യൂട്ടി കമ്മിഷണർ വിജയകുമാറും അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ തന്നെ ബാങ്കിൽ ജോലി ചെയ്‌തിരുന്ന ജീവനക്കാര്‍ക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. ഇതില്‍ മുരുകന്‍ എന്നയാളാണ് കവർച്ചയുടെ മുഖ്യ സൂത്രധാരനെന്ന് ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.