ന്യൂഡെല്‍ഹി:ഭരണഘടനയുടെ 370-ാം വകുപ്പ് അനുസരിച്ച് ജമ്മു കശ്‌മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്‌മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ണായക വിധി (Jammu And Kashmir Article 370 Case Judgment).
ജമ്മു കശ്‌മീര്‍ നിയമ സഭ പിരിച്ച് വിട്ടതില്‍ ഇടപെടുന്നില്ല, ജമ്മു-കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തിന്‍റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ആര്‍ട്ടിക്കിള്‍ 3 അനുവാദം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.