കേരളം

kerala

ETV Bharat / bharat

ക്രിക്കറ്റ് വിടാനൊരുങ്ങിയ 18 കാരൻ, ഇന്ന് ബാറ്റർമാരുടെ പേടി സ്വപ്‌നം ; യോർക്കറുകളിലേറി ഹർഷ്‌ദീപ് ഇന്ത്യൻ ടീമിലേക്ക് - Arshdeep Singh yorked his way into the Indian team

ഐപിഎല്ലിലെ തകർപ്പൻ പ്രകടനം കണക്കിലെടുത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് 23 കാരനായ ഈ ഇടം കൈയ്യൻ ബോളർ

Arsdeep In India team  IPL 2022  Arshdeep Singh  അർഷ്‌ദീപ് സിങ്  അർഷ്‌ദീപ് സിങ് ഇന്ത്യൻ യുവ ബോളർ  അർഷ്‌ദീപ് സിങ് ഇന്ത്യൻ ടീമിലേക്ക്  Arshdeep Singh yorked his way into the Indian team  Arshdeep Singh yorked his way into the Indian team
ക്രിക്കറ്റ് വിടാനൊരുങ്ങിയ 18 കാരൻ, എന്നാൽ ഇന്ന് ബാറ്റർമാരുടെ പേടി സ്വപ്‌നം; യോർക്കറുകളിലേറി ഹർഷ്‌ദീപ് ഇന്ത്യൻ ടീമിലേക്ക്

By

Published : May 24, 2022, 10:25 PM IST

മൊഹാലി : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് സൂപ്പർ കിംഗ്‌സ് മത്സരം നടക്കുന്നു. ബാറ്റ് ചെയ്യാൻ റെഡിയായി നില്‍ക്കുന്നത് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റർ. പേര് ആന്ദ്രെ റസല്‍. മുന്നിലെത്തുന്ന ഏത് ബോളും ബൗണ്ടറിക്ക് മുകളിലൂടെ പറപ്പിക്കുന്ന വെസ്റ്റിന്ത്യൻ താരം. ബൗളിങ് എൻഡില്‍ പന്തുമായി തയ്യാറാകുന്നത് പഞ്ചാബില്‍ നിന്നുള്ള അർഷ്‌ദീപ് സിങ് എന്ന യുവതാരം. പതിയെ ആരംഭിച്ച റണ്ണപ്പ് നോൺസ്ട്രൈക്കർ എൻഡില്‍ എത്തിയപ്പോഴേക്കും വേഗത്തിലായി.

ഇടംകൈകൊണ്ട് അർഷ്‌ദീപ് എറിഞ്ഞ യോർക്കർ അടിച്ചകറ്റാൻ ആന്ദ്രെ റസല്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആ ഓവറില്‍ ആകെ പിറന്നത് മൂന്ന് റൺസ് മാത്രം. ഒരിക്കല്‍ മാത്രം സംഭവിച്ച അത്‌ഭുത പ്രകടനമായിരുന്നില്ല അത്. ഐപിഎല്ലിന്‍റെ പ്ലേഓഫ് കാണാതെ പഞ്ചാബ് ടീം പുറത്തായെങ്കിലും ഈ സീസണില്‍ അവസാന ഓവറുകളില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുമായി (റൺസ് വിട്ടുകൊടുക്കുന്നതിനെ പിശുക്ക്) അർഷ്‌ദീപ് ഓടിക്കയറിയത് ഇന്ത്യൻ ടീമിലേക്കാണ്.

പിതാവിനെ ഞെട്ടിച്ച ബോൾ :മൊഹാലിയിലെ പാർക്കിൽ കൂട്ടുകാരുമായി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പിതാവ് ദർശൻ സിങ് തമാശയ്ക്ക് മകന്‍റെ ബോൾ നേരിടാൻ തീരുമാനിച്ചത്. പക്ഷേ പഴയ ക്രിക്കറ്ററായ ദർശൻ സിങ്ങിനെ അമ്പരപ്പിച്ചുകൊണ്ടാണ് എട്ട് വയസുകാരനായ അർഷ്‌ദീപ് വേഗവും കൃത്യതയും പാലിച്ച് പന്തെറിഞ്ഞത്. മകനെ ലോകമറിയുന്ന ക്രിക്കറ്റ് താരമാക്കണം എന്ന് പിതാവ് തീരുമാനിച്ച ദിനമായിരുന്നു അന്ന്.

ക്രിക്കറ്റ് വിടാനൊരുങ്ങിയ 18 കാരൻ, എന്നാൽ ഇന്ന് ബാറ്റർമാരുടെ പേടി സ്വപ്‌നം; യോർക്കറുകളിലേറി ഹർഷ്‌ദീപ് ഇന്ത്യൻ ടീമിലേക്ക്

പക്ഷേ ആദ്യകാലത്ത് പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതോടെ അവസരങ്ങൾ നഷ്‌ടമാകുകയും ചെയ്തു. അതോടെ ക്രിക്കറ്റ് മതിയാക്കണമെന്ന് വരെ അർഷ്‌ദീപ് ചിന്തിച്ചുതുടങ്ങി. കാനഡയിലേക്ക് കുടിയേറിയ തന്‍റെ മൂത്ത സഹോദരന്‍റെ പാത പിന്തുടരാൻ ആലോചനയായി. പക്ഷേ മനസിലെ ക്രിക്കറ്റിനെ വിട്ടുകളയാനാകില്ലല്ലോ. ഒരു വർഷം കൂടി കളിക്കാൻ തീരുമാനിച്ചു. ആ വർഷം അർഷ്‌ദീപിന്‍റെ ക്രിക്കറ്റ് ജീവിതം മാറ്റിയെഴുതി.

തകർത്തുകളിച്ച അർഷ്‌ദീപ് പഞ്ചാബിന്‍റെ അണ്ടർ 19 ടീമിലും 2018ൽ വിജയ്‌ ഹസാരെ ട്രോഫിയിലൂടെ ലിസ്റ്റ് എ മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചു. അതേവർഷം ന്യൂസിലാൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ ഭാഗമായെങ്കിലും പലപ്പോഴും റിസർവ് താരമായി ഒതുങ്ങി. പിന്നീട് എത്തിയ ഐപിഎല്‍ ലേലം അർഷ്‌ദീപിന് ശരിക്കും ആശ്വാസമായി.

ഐപിഎല്ലിലേക്ക് : 2019ൽ പഞ്ചാബ് കിങ്സ് 20 ലക്ഷം രൂപയ്‌ക്ക് അർഷ്‌ദീപിനെ ടീമിലെത്തിച്ചു. ആദ്യ രണ്ട് വർഷം കൊണ്ടുതന്നെ മാനേജ്‌മെന്‍റിനും ആരാധകർക്കും അർഷ്‌ദീപ് പ്രിയപ്പെട്ടവനായി. 2021ൽ 12 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്‌ത്തി ആ സീസണിൽ പഞ്ചാബിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ രണ്ടാമത്തെ താരമായി.

യോർക്കറുകളും ഗുഡ് ലെങ്ത് ബോളുകളുമായി കരിയർ ഗ്രാഫ് ഉയർത്തിയ അർഷ്‌ദീപിനെ ഈ വർഷം നടന്ന ലേലത്തിന് വിട്ടുകൊടുക്കാതെ നാല് കോടി രൂപയ്ക്ക് പഞ്ചാബ് നിലനിർത്തിയത് പ്രകടനത്തിലുള്ള വിശ്വാസം കൊണ്ടുമാത്രമെന്ന് വ്യക്തം. താരങ്ങൾ നിറയുന്ന ഇന്ത്യൻ ടീമില്‍ കളിക്കാൻ കാത്തിരിക്കുകയാണ് പഞ്ചാബില്‍ നിന്നുള്ള യുവതാരം. അവസരം കിട്ടിയാല്‍ ഏത് ബാറ്ററെയും വിറപ്പിക്കുന്ന യോർക്കറുകൾ അർഷ്‌ദീപ് ഒരുക്കിവയ്ക്കുന്നുണ്ട്.

ABOUT THE AUTHOR

...view details