മുംബൈ:ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ അമ്മക്കെതിരെ അറസ്‌റ്റ് വാറണ്ട്. 21 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് നടിയുടെ അമ്മ സുനന്ദ ഷെട്ടിക്കെതിരെ അന്ധേരി കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഓട്ടോമൊബൈൽ ഏജൻസി ഉടമ പർഹദ് അമ്രയുടെ പരാതിയിന്‍മേലാണ് അറസ്‌റ്റ് വാറണ്ട്.
Arrest Warrant for Shilpa Shetty mother: അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഇന്ന് മുൻകൂർ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഏപ്രില്‍ 21നാണ് കേസിൽ അടുത്ത വാദം കേൾക്കുക. നടി ശിൽപ ഷെട്ടി, സഹോദരി ഷമിത ഷെട്ടി എന്നിവരും കേസില്‍ കൂട്ടുപ്രതികളാണ്.
എന്നാല്‍ ഷില്‍പ ഷെട്ടിക്കും സഹോദരിക്കും ദിൻദോഷി സെഷൻസ് കോടതി താൽക്കാലിക ആശ്വാസം നൽകിയിരുന്നു. അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ശിൽപ ഷെട്ടിക്കും അമ്മയ്ക്കും സഹോദരി ഷമിത ഷെട്ടിക്കും സമൻസ് അയച്ചത്. 406, 420, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നത്.
പബ്ലിസിറ്റിക്ക് വേണ്ടിയും, തന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുമാണ് തട്ടിപ്പ് ആരോപണം ഉന്നയിക്കപ്പെട്ടതെന്ന് കഴിഞ്ഞ വാദത്തിനിടെ ശിൽപ ഷെട്ടി കോടതിയിൽ പറഞ്ഞിരുന്നു. കേസുമായി തനിക്ക് ബന്ധമില്ലെന്നും നടി കോടതിയെ അറിയിച്ചിരുന്നു.
Also Read:'സത്യം ഭൂമിയില്‍ നിന്നും 35,000 അടി ഉയരത്തില്‍ മറഞ്ഞിരിക്കുന്നു'; ഹൃദയമിടിപ്പ് കൂട്ടി 'റണ്‍വേ 34'