കേരളം

kerala

ETV Bharat / bharat

ഹൃദയമാറ്റ ശസ്ത്രക്രിയക്കായി മൊട്രോയിൽ ഹൃദയമെത്തിക്കാൻ ഒരുങ്ങി കാമിനേനി ആശുപത്രി - കാമിനേനി ആശുപത്രി

അപ്പോളോ ആശുപത്രിയിൽ നടക്കാനിരിക്കുന്ന ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വേണ്ടിയാണ് മെട്രോ ട്രെയിനിൽ ഹൃദയം എത്തിക്കുന്നത്.

ഹൈദരാബാദ്  heart transplant surgery  Apollo Hospital  Hyderabad  അപ്പോളോ ആശുപത്രി  കാമിനേനി ആശുപത്രി  ഹൃദയമാറ്റ ശസ്ത്രക്രിയ
ഹൃദയമാറ്റ ശസ്ത്രക്രിയക്കായി മൊട്രോയിൽ ഹൃദയമെത്തിക്കാൻ ഒരുങ്ങി കാമിനേനി ആശുപത്രി

By

Published : Feb 2, 2021, 1:55 PM IST

ഹൈദരാബാദ്:ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ നടക്കാനിരിക്കുന്ന ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി മെട്രോ ട്രെയിനിൽ ഹൃദയം എത്തിക്കുന്നു. എൽ‌ബി നഗർ കാമിനേനി ആശുപത്രിയിൽ നിന്നാണ് മെട്രോ വഴി ഡോ. ഗോകുവിന്‍റെ നേതൃത്വത്തില്‍ ഹൃദയം അപ്പോളോ ആശുപത്രിയിൽ എത്തിക്കുന്നത്.

ഹൃദയം കൊണ്ട് പോകാനുള്ള എല്ലാ തയാറെടുപ്പുകളും എൽ‌ബി നഗറിലെ കാമിനേനി ആശുപത്രിയിൽ പൂർണമായി കഴിഞ്ഞു. ഗതാഗത തടസമുണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ ഹൃദയം എത്തിക്കാനുള്ള തീരമാനം എടുത്തത്.

മസ്തിഷ്ക മരണം സംഭവിച്ച നൽഗൊണ്ട സ്വദേശിയായ കർഷകന്‍റെ ഹൃദയമാണ് അപ്പോളോ ആശുപത്രിയിൽ എത്തിക്കുന്നത്.

ABOUT THE AUTHOR

...view details