കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ അറസ്‌റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അർപിത മുഖർജിക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ(24.07.2022) രാത്രി ബാങ്‌ക്ഷാൾ കോടതിയിൽ നിന്ന് ചോദ്യം ചെയ്യലിനായി സാൾട്ട് ലേക്കിലെ സിജിഒ കോംപ്ലക്‌സിലുള്ള ഇഡിയുടെ ഓഫിസിലേക്ക് പോകുമ്പോഴാണ് അപകടം. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അർപിതയുമായി കോടതിയിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹത്തിലേക്ക് പെട്ടെന്ന് ഒരു കാർ കയറി വന്ന് നടിയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അര്‍പിതയെ ഇന്ന്(25.07.2022) പ്രത്യേക കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അപകടം. എസ്‌എസ്‌സി അധ്യാപക നിയമന അഴിമതിക്കേസിലാണ് പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയും അർപിത മുഖർജിയും അറസ്‌റ്റിലായത്.